കോട്ടയം∙ കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ട്രറൽ ലിറ്ററസി ക്ലാസ് കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. കുമരകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിഎൽഒമാരോടൊപ്പം എസ്ഐആർ പ്രവർത്തനങ്ങളിൽ കുട്ടികളും പങ്കാളികളായി.
എസ്ഐആർ ഫോം പൂരിപ്പിക്കുന്നതിനും തിരികെ വാങ്ങുന്നതിനും കുട്ടികൾ സഹായം ചെയ്യുന്നുണ്ട്. കുമരകം പഞ്ചായത്തിലെ വിവിധ ബിഎൽഒമാർക്ക് അവരുടെ ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും സ്കൂളിലെ കംപ്യൂട്ടർ ലാബുകൾ സജ്ജമാക്കുമെന്നും പ്രിൻസിപ്പൽമാരായ എംഎസ് ബിജീഷ്, ടി.
സത്യൻ എന്നിവർ അറിയിച്ചു.
ഓരോ ദിവസവും സ്കൂൾ സമയത്തിനുശേഷം കുമരകത്തിന്റെ വിവിധ പ്രദേശങ്ങളിൽ എസ്ഐആർ പ്രവർത്തനത്തിന് കുട്ടികൾ പങ്കെടുക്കുന്നുണ്ട്. വൈകി എത്തുന്ന കുട്ടികളെ അവരുടെ മാതാപിതാക്കളാണ് തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്, പ്രഥമ അധ്യാപകനായ എസ്.കെ നിഷാദ്, ഇഎൽസി കോഡിനേറ്റർമാരായ, യു.ജി.
സന്ധ്യ, ആശ ബോസ്, ബിബിൻ തോമസ്, ക്ലബ്ബ് അംഗങ്ങളായ വിഎസ് അച്ചു, അൻസിൽ, സുനിൽ, ആഷിക്, ആഷിക് മോൻസി, അജിത്ത്, നിരഞ്ജന ജിനു അശ്വനി സന്തോഷ്, മുഹമ്മദ് അഫ്നാൻ, ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് എസ്ഐആർ പ്രവർത്തനങ്ങൾ നടക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

