കാട്ടാക്കട ∙ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കാണാത്ത ഒരു രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഉരുതിരിഞ്ഞിരിക്കുന്നതായും ഇത്തവണ ജനം വോട്ടു ചെയ്യുന്നത് ഒരു മാറ്റത്തിനാണന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
എൻഡിഎ കാട്ടാക്കട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്രയും കാലത്തെ കേരള ഭരണത്തിൽ അതൃപ്തരായ കേരള ജനതയ്ക്ക് വികസനത്തിന്റെ മറുകര എത്താൻ എൻഡിഎ മുന്നണി ജയിക്കണം. അത് മനസ്സിലാക്കി തന്ത്രങ്ങൾ മെനഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പ്രവർത്തകർക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി സിപിഎം ചരിത്രത്തിലെ ഏറ്റവും വിലയ തകർച്ചയിലേക്ക് പോകുമെന്ന് സ്ഥാനാർഥി പി.കെ.കൃഷ്ണദാസ് പറഞ്ഞു.സിപിഎമ്മിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായി.സിപിഎം,കോൺഗ്രസ് മുക്ത കേരളത്തിനുള്ള സമയമായി.
തിരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി കേരളത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടും. കേരളത്തിൽ അനവധി താമരകൾ വിരിയും.
അതിന്റെ തുടക്കം കാട്ടാക്കട നിന്നാകുമെന്ന് കൃഷ്ണദാസ് പറഞ്ഞു.
ബിജെപി സൗത്ത് ജില്ല പ്രസിഡന്റ് മുക്കംപാലമൂട് ബിജു അധ്യക്ഷനായി.
എൻഡിഎ ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, കാട്ടാക്കട ഹരി,വിളവൂർക്കൽ ഉണ്ണി,പേയാട് കാർത്തികേയൻ,തകിടി അപ്പുകുട്ടൻ,വിളപ്പിൽ ദീപക്, എരുത്താവൂർ ചന്ദ്രൻ,കാട്ടാക്കട
ശശി,ജി.സന്തോഷ് കുമാർ,ജ്യോതി കുമാർ, കുമാരി പി.എസ്.മായ, എസ്.സൗമ്യ, സി.എസ്.അനിൽ പരുത്തിപള്ളി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

