മറയൂർ∙ ചന്ദനത്തേക്കാൾ മൂല്യമുള്ള കുറേ മനുഷ്യരെ കണ്ടതിന്റെ സന്തോഷത്തിലാണ് കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.എം.സഹദേവൻ. ബൈക്ക് റൈഡറായ സഹദേവൻ ‘സൗത്ത് കേരള ബൈക്ക് ട്രിപ്പി’ന്റെ ഭാഗമായി മറയൂരിൽ എത്തിയപ്പോൾ വിലപ്പെട്ട
രേഖകളും പണവും ഐഫോണും അടങ്ങിയ ഷോൾഡർ ബാഗ് വഴിയിൽ നഷ്ടപ്പെട്ടു.
അന്വേഷിച്ച് നിരാശനായ സഹദേവന് മറയൂർ പൊലീസ് സ്റ്റേഷനിൽനിന്നുണ്ടായ അനുഭവം സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചത് ഇങ്ങനെ: മറയൂർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കണ്ടത് പോസിറ്റീവ് വൈബുള്ള കുറേ പൊലീസുകാരെ. ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കവേ പള്ളനാട് സ്വദേശി തിരുക്കൈലാസവും അദ്ദേഹത്തിന്റെ ഭാര്യയും ബാഗുമായി ഓട്ടോയിൽ സ്റ്റേഷനിലെത്തി.
മറയൂരിലെ ജനങ്ങളും പൊലീസും തമ്മിലുള്ള കൂട്ടായ്മയിൽ അദ്ഭുതപ്പെട്ടു’’ ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു അഭിനന്ദനങ്ങളറിയിച്ചു. സബ് ഇൻസ്പെക്ടർ ടി.എസ്.അനി ഔദ്യോഗികമായി ബാഗ് സഹദേവന് കൈമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

