അരുവിക്കരയിൽ വെച്ച് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി ഒടുവിൽ പിടിയിലായി. കരകുളം തറട്ടെ നിലമി ഷീലാ ഭവനിൽ രാജമണിയുടെ മകനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ രഞ്ജിത്ത് (40) ആണ് സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷം പൊലീസിന്റെ പിടിയിലായത്.
പത്തനംതിട്ട തിരുവല്ലയിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ.
കഴിഞ്ഞ മാസമാണ് നാടിനെ ഞെട്ടിച്ച ഈ അതിക്രമം അരങ്ങേറിയത്. മദ്യലഹരിയിൽ ഭാര്യവീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, തന്റെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെയും മകളുടെയും ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.
തുടർന്ന് തീകൊളുത്താൻ ശ്രമിച്ചെങ്കിലും, പരിഭ്രാന്തരായ ഇവർ പിൻവാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇവരെ പിന്തുടർന്നെത്തിയ രഞ്ജിത്ത് കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ ആഴത്തിൽ പരുക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് തിരുവല്ലയിലെ ലോഡ്ജിൽ നിന്ന് ഇയാൾ പിടിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

