തിരുവനന്തപുരം നഗരത്തിൽ വീടുകയറി കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. കിടപ്പുരോഗിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം ഐ ഫോൺ കവർന്നത്.
തിരുവനന്തപുരം വലിയറത്തല സ്വദേശി ശ്രീഹരിയുടെ വസതിയിൽ ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു ഈ അതിക്രമം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഗുരുതരമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീഹരിയോട് പ്രതികൾ മുൻപ് പണം കടമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുക നൽകാൻ തയ്യാറാകാത്തതിലുള്ള മുൻവിരോധമാണ് കവർച്ചയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പിടിയിലായ പ്രതികളിൽ ലിബിൻ പോക്സോ കേസ് ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിലും, ആശിഷ് പത്തോളം കേസുകളിലും പ്രതിയാണ്. മെഡിക്കൽ കോളേജ് പരിധിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലും ആശിഷ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ നിന്നും ഫോൺ തട്ടിയെടുത്തു കടന്നുകളയുന്നതിനിടെ എടയ്ക്കോട് വെച്ചാണ് നരുവാമൂട് പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

