പത്തനംതിട്ടയിൽ കുട്ടികളുടെ ഓണാഘോഷ പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. കൊന്നി അട്ടച്ചാക്കൽ സ്വദേശി ദീപുവിനാണ് പരിക്കേറ്റത്.
സംഭവത്തിൽ വെട്ടൂർ സ്വദേശി സിദ്ദിഖ് ആണ് ആക്രമണം നടത്തിയത്. ഓണാഘോഷത്തിനിടയിലുണ്ടായ ചെറിയ വാക്കുതർക്കമാണ് പിന്നീട് അക്രമത്തിൽ കലാശിച്ചത്.
ആക്രമണത്തിൽ ദീപുവിന്റെ വലതു കൈക്കും നെഞ്ചിനോട് ചേെർന്നുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഉടൻ തന്നെ ഇയാളെ പത്തനംതിട്ട
ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ചെങ്ങന്നൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം മുത്താനത്ത് മദ്യപസംഘത്തെ ചോദ്യം ചെയ്ത യുവാവ് കുത്തേറ്റ് മരിച്ചു. 32കാരനായ പ്രജിയാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

