പോത്തൻകോട് ∙ ട്രാൻസ്ഫോമർ തകരാറിലായതിനെ തുടർന്നു പോത്തൻകോട് ജംക്ഷനിൽ 4 ദിവസമായി വൈദ്യുതി ഇല്ലാതെ ജനം നെട്ടോട്ടത്തിൽ. പൊള്ളുന്ന ചൂടിനിടെ വൈദ്യുതി മുടങ്ങിയതോടെ പ്രദേശവാസികളും വ്യാപാരികളും ദുരിതത്തിലായി.
പോത്തൻകോട് ജംക്ഷൻ–പട്രോൾ പമ്പ് ഭാഗത്താണു പ്രതിസന്ധി. 12ന് ആണ് ഈ ഭാഗത്തെ ട്രാൻസ്ഫോമർ തകരാറിലായത്.
തകരാറിലായ ട്രാൻസ്ഫോമർ മാറ്റി മറ്റൊന്നു സ്ഥാപിച്ചു. എന്നാൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോമർ തൊട്ടടുത്ത ദിവസം തകരാറിലായി.
രാത്രി വൈദ്യുതി ഉപയോഗം കൂടിയതു കാരണം ലോഡ് താങ്ങാൻ കഴിയാതെയാണ് തകരാറിലായത് എന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.
കടുത്ത ചൂടിൽ ഫാൻ,കൂളർ,എസി എന്നിവ ഉപയോഗിക്കുന്നതിൽ വലിയ വർധന ഉണ്ടായതാണ് വൈദ്യുതി ഉപഭോഗം വർധിപ്പിച്ചതെന്നും കപ്പാസിറ്റി കൂടുതലുള്ള ട്രാൻസ്ഫോമർ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും അധികൃതർ പറഞ്ഞു.
4 ദിവസം തുടർച്ചയായി വൈദ്യുതി മുടങ്ങിയതോടെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. പൊള്ളുന്ന ചൂട് കാരണം വീടിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
പലരും ബന്ധുവീടുകളിലേക്ക് മാറി തുടങ്ങി. വ്യാപാര സ്ഥാപനങ്ങളിൽ ചിലത് ഇന്നലെ ഉച്ച കഴിഞ്ഞാണ് തുറന്നത്.
സ്വകാര്യ ഓഫിസുകൾ അടച്ചിട്ടു. ജനറേറ്ററിന്റെ സഹായത്തോടെയാണ് വലിയ സ്ഥാപനങ്ങൾ പ്രവർത്തിച്ചത്.
പാചകവാതക ക്ഷാമവും വൈദ്യുതി മുടക്കവും കാരണം ഹോട്ടലുകളുടെ പ്രവർത്തനവും പ്രതിസന്ധിയിലാണ്.
വൈദ്യുതി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതിൽ കെഎസ്ഇബി അധികൃതർ അലംഭാവം കാണിക്കുന്നുവെന്നും അടിയന്തരമായി വൈദ്യുതി പ്രശ്നം പരിഹരിക്കണമെന്നും പോത്തൻകോട് ടൗൺ റസി.അസോസിയേഷൻ സെക്രട്ടറി സുധൻ.
എസ്.നായർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

