തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള ആർ. ശ്രീലേഖയുടെ രാജിയിൽ രൂക്ഷവിമർശനവുമായി എ.എ.
റഹീം എംപി രംഗത്ത്. കള്ളപ്പണം പങ്കുവെക്കുന്നതിലും അധികാര തർക്കത്തിലുമാണ് കോർപറേഷനിൽ രാജി സംഭവങ്ങൾ അരങ്ങേറുന്നതെന്നും ഇത് യഥാർത്ഥ പ്രശ്നങ്ങളുടെ തുടക്കം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പുറത്തുവന്നിരിക്കുന്നത് ഒരു ടിഷ്യുപേപ്പർ ബോക്സിലെ ഒറ്റ ടിഷ്യു മാത്രമാണെന്നും, ഇത് വലിയൊരു മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും യഥാർത്ഥ കഥകളും വിവരങ്ങളും വരാനിരിക്കുന്നതേയുള്ളൂവെന്നും എ.എ.
റഹീം കൂട്ടിച്ചേർത്തു. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അക്രമ സംഭവങ്ങളെ ന്യായീകരിച്ച മന്ത്രി ഒ.ജെ.
ജനീഷിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. തീപ്പന്തവും പിടിച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറിച്ചെല്ലാൻ അത്തരത്തിലൊരു കുശിനിക്കാരൻ അവിടെയില്ലെന്നും ഇക്കാര്യം പരിശോധിച്ചുറപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ മന്ത്രിയുടെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ പദവിക്കു ചേർന്നതാണോയെന്ന് ചുറ്റുമുള്ളവർ ചിന്തിച്ചു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് എ.എ.
റഹീം ഉന്നയിച്ചത്. വി.ഡി.
സതീശൻ ആൻഡ് കമ്പനി ബിജെപിക്ക് തൃപ്തിയുള്ള ഒരു സംവിധാനമായി മാറിക്കഴിഞ്ഞു. പവർകട്ട് പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കേസെടുത്ത യുഡിഎഫ് പൊലീസ്, സമാന വിഷയത്തിൽ സമരം ചെയ്ത യുവമോർച്ചക്കാർക്കെതിരെ നടപടിയെടുത്തില്ല.
സംഘപരിവാറുകരോട് പ്രത്യേകമായൊരു സൗഹൃദവും ക്ഷമയുമാണ് കെ.എം. ഷാജി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

