പീരുമേട് ∙ തിരക്കുകളിൽനിന്ന് അവധിയെടുത്തു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നടത്തിയ ‘വനവാസം’ രാഷ്ട്രീയ കൗതുകമായി. 13ന് ആണു സതീശൻ കുടുംബത്തിനൊപ്പം കുട്ടിക്കാനത്തെത്തിയത്.
പീരുമേട്ടിലെ തണുപ്പുള്ള കാലാവസ്ഥ ആസ്വദിച്ചും മൊട്ടക്കുന്നുകളിലും പുൽമേടുകളിലും ട്രെക്കിങ് നടത്തിയുമായിരുന്നു ‘അവധിക്കാലം.’ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഓർഡിനേറ്റർ താരാ ടോജോ അലക്സ് വിഡിയോയും ചിത്രങ്ങളും പുറത്തുവിട്ടതോടെയാണു വിവരം കേരളം അറിഞ്ഞത്. ‘വനത്തിലാണ്….
വനവാസത്തിലല്ല’ എന്ന അടിക്കുറിപ്പോടെയുള്ള വിഡിയോ അതോടെ ചർച്ചയായി.
‘അടുത്ത മുഖ്യമന്ത്രി, വനംമന്ത്രി കാണാത്ത വനം, വിഡിഎസ്’ എന്നിങ്ങനെ അനുയായികളും ‘സ്ഥലം കണ്ടുവയ്ക്കാൻ പോയതായിരിക്കും’ എന്നൊക്കെ രാഷ്ട്രീയ എതിരാളികളും കമന്റിട്ടതോടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പടർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു മികച്ച വിജയമുണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തിരഞ്ഞെടുക്കുമെന്നു സതീശൻ പലതവണ പരസ്യപ്രഖ്യാപനം നടത്തിയതുമായി ചേർത്തായിരുന്നു ചർച്ചകളെല്ലാം.
പാർട്ടി നേതാക്കളെയും മാധ്യമങ്ങളെയുമൊന്നും അറിയിക്കാതെ പൂർണമായും കുടുംബത്തോടൊപ്പമുള്ള യാത്രയായിരുന്നു സതീശന്റേത്.
സതീശൻ, ഭാര്യ ലക്ഷ്മിപ്രിയ, മകൾ എസ്.ഉണ്ണിമായ, ബാല്യകാല സുഹൃത്ത് രഞ്ജിത്ത് തമ്പി, അദ്ദേഹത്തിന്റെ ഭാര്യ സുമ ജോർജ് എന്നിവർ 13നു രാവിലെയാണു കുട്ടിക്കാനം കാറ്റാടി റിസോർട്സിൽ എത്തിയത്. പിറ്റേദിവസം രാവിലെ മലനിരകളിലുടെ ട്രെക്കിങ്.
അന്ന് ഉച്ചകഴിഞ്ഞാണു മടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

