മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ തലസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ഇന്ത്യാ ഗേറ്റ് പരിസരത്ത് നിന്ന് ജന്തർ മന്തറിലേക്ക് ‘സിറ്റിസൻ മാർച്ച്’ എന്ന പേരിൽ പ്രതിഷേധ മാർച്ചിന് സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടയിൽ പ്രക്ഷോഭകർക്കും മാധ്യമപ്രവർത്തകർക്കും നേരെ പൊലീസിന്റെ ഭാഗത്തുനിന്ന് മർദ്ദനമുണ്ടായെന്ന ഗുരുതര ആരോപണത്തെ തുടർന്നാണ് ഇന്നത്തെ പുതിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. വരുന്ന ചൊവ്വാഴ്ച ‘ഇന്ത്യാ’ സഖ്യത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, വരുന്ന പത്താം തീയതി സി.ജെ.പിയുടെ നേതൃത്വത്തിലും ജന്തർ മന്തറിൽ പ്രത്യേക പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ, നിലവിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആരെയും ജന്തർ മന്തറിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കർശന നിലപാടിലാണ് ദില്ലി പൊലീസ് ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

