നാഗർകോവിൽ ∙ ഇരണിയൽ കൊട്ടാരത്തിന്റെ നവീകരണ ജോലികൾ പുരോഗമിക്കുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ പ്രക്ഷോഭത്തിനു തുടക്കം കുറിച്ചത് ഇരണിയൽ കൊട്ടാരത്തിനു മുന്നിൽ നിന്നായിരുന്നു.
ഇരണിയൽ മാർത്താണ്ഡേശ്വര ക്ഷേത്രത്തിനടുത്ത് രണ്ടര ഏക്കറോളം വിസ്തൃതിയിലാണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്.
കന്യാകുമാരി ജില്ലയിലെ കൊട്ടാരങ്ങൾ ദേവസ്വത്തിനു കൈമാറിയ കൂട്ടത്തിലാണ് ഇരണിയൽ കൊട്ടാരവും ദേവസ്വം ബോർഡിനു ലഭിച്ചത്. ഇരണിയൽ താലൂക്കിന്റെ ആസ്ഥാനമായി കൊട്ടാരത്തെ മാറ്റാൻ അധികൃതർ തീരുമാനിച്ചിരുന്നു.
എന്നാൽ താലൂക്ക് രൂപീകരണം പാതിവഴിയിൽ നിലച്ചതോടെ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഗോഡൗണായി ഏറെനാൾ കൊട്ടാരത്തെ ഉപയോഗിച്ചു. ഇതോടെയാണ് തകർച്ച ആരംഭിച്ചത്.
പൗരാണിക ഭംഗി നിലനിർത്തി പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായതോടെയാണ് കൊട്ടാരം നവീകരിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.
ചെറിയ ഇഷ്ടിക ഉപയോഗിച്ചാണ് ഭിത്തിയുടെ നിർമാണ പ്രവർത്തനം നടക്കുന്നത്. സിമന്റിനു പകരം ചുണ്ണാമ്പ്, കടുക്ക, കരുപ്പുക്കട്ടി തുടങ്ങിയവയുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്.
മേൽക്കൂരയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. മേൽക്കൂരയിൽ പാകിയ ഓടുകൾ തൃശൂരിൽ നിന്നാണ് എത്തിച്ചത്.
തടിപ്പണികളാണ് നിലവിൽ പുരോഗമിക്കുന്നത്. ലോഹങ്ങളില്ലാതെയാണ് വാതിലുകളും ജനാലകളും യോജിപ്പിക്കുന്നത്.
മൂന്നു മാസത്തിനുള്ളിൽ കൊട്ടാരത്തിന്റെ നവീകരണം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

