തിരുവനന്തപുരം നെയ്യാറ്റിൻകര കുളത്തൂർ മാവിളക്കടവ് തെക്കുംകര സ്വദേശികളായ ബിജിൻ രാജും അജിൻ രാജും ഒരേ സേനയിൽ ഔദ്യോഗിക ജീവിതത്തിലേക്ക് ചുവടുവെക്കുന്നതിന്റെ ആഹ്ലാദത്തിലാണ്. ഒന്നിച്ച് പൊലീസ് പരിശീലനം പൂർത്തിയാക്കിയാണ് ഈ സഹോദരങ്ങൾ സേനയുടെ ഭാഗമാകുന്നത്.
സെൽവരാജന്റെയും വനജകുമാരിയുടെയും മക്കളാണ് ഇരുവരും. വിവിധ മത്സര പരീക്ഷകൾക്കായി തുടക്കം മുതലേ ഒരുമിച്ചാണ് ഇവർ പഠനം നടത്തിയിരുന്നത്.
ഇതിന്റെ ഭാഗമായി കോൺസ്റ്റബിൾ ഡ്രൈവർ റാങ്ക് പട്ടികയിൽ ഇരുവരും ഒരേസമയം ഇടംനേടുകയും ചെയ്തു. തൃശൂർ രാമവർമപുരത്തെ പൊലീസ് ക്യാംപിൽ ഇന്ത്യ റിസർവ് ബറ്റാലിയനിലായിരുന്നു ഇവരുടെ പരിശീലനം പൂർത്തിയായത്.
പൊലീസ് സേനയ്ക്ക് പുറമെ ഫയർമാൻ ഉൾപ്പെടെയുള്ള മറ്റ് വിവിധ റാങ്ക് പട്ടികകളിലും നിലവിൽ ഇരുവരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. പരിശീലന കാലയളവിലെ മികച്ച ഷൂട്ടർമാരിൽ ഒരാളായി ബിജിൻരാജ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പാസിങ് ഔട്ട് പരേഡിന്റെ ഭാഗമാകാൻ മാതാപിതാക്കൾക്ക് പുറമെ നിരവധി ബന്ധുക്കളും സുഹൃത്തുക്കളും തിരുവനന്തപുരത്തുനിന്ന് ചടങ്ങ് നടക്കുന്ന വേദിയിൽ എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

