കർക്കിടക വാവ് പ്രമാണിച്ച് ബലിതർപ്പണ ചടങ്ങുകൾക്കായി എത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 11 ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് 11:15 നും 11:30 നും പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന്, ഓഗസ്റ്റ് 12 ബുധനാഴ്ച പുലർച്ചെ ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിലേക്ക് 5 മണിക്കും 5:30 നും സർവീസുകൾ ലഭ്യമാക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കർക്കിടക വാവിനോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ പിതൃതർപ്പണ ചടങ്ങുകളാണ് ബുധനാഴ്ച നടക്കുന്നത്.
തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ, വർക്കല പാപനാശം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് ബലിയിടാൻ എത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡും ഗതാഗത വകുപ്പും ചേർന്ന് പ്രത്യേക ക്രമീകരണങ്ങളും വിപുലമായ സർവീസുകളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

