ഡൽഹിയിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി.മോഹൻദാസിന്റെ വസതിയിൽ പൊലീസ് പരിശോധന നടത്തി. പൊലീസ് സംഘം എത്തിയത് അദ്ദേഹത്തിന്റെ മൊഴിയെടുക്കാനാണോ അതോ അറസ്റ്റ് രേഖപ്പെടുത്താനാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
കേസ് റജിസ്റ്റർ ചെയ്ത് പത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ തുടർനടപടികളും ഉണ്ടാകാത്തത് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസ് എടുത്തതുമായി ബന്ധപ്പെട്ട
നടപടികൾ പുരോഗമിക്കുന്നത്. ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാർഥികളെ ലക്ഷ്യമിട്ട് അങ്ങേയറ്റം പ്രകോപനപരമായ പ്രസ്താവനകളാണ് അദ്ദേഹം പുറപ്പെടുവിച്ചത്.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്നാണ് മോഹൻദാസ് പറഞ്ഞത്. ‘‘ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും.
ആളുകളോടു പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും.
ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല… കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും… ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’’ – എന്നായിരുന്നു മോഹൻദാസിന്റെ പ്രസ്താവന.
ഈ വിവാദ പരാമർശങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ ഇതുവരെ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തിട്ടില്ലാത്തതും വലിയ തോതിലുള്ള ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

