പുതിയ ചലച്ചിത്ര പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾക്കായി വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ ബോളിവുഡ് സംവിധായകൻ അറസ്റ്റിലായി. 73 വയസ്സുകാരനായ ഷക്കീൽ നൂറാനിയാണ് മുംബൈ പോലീസിന്റെ പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും തുടർനടപടിയുടെ ഭാഗമായി ഓഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. ബഡേ ദിൽവാലാ (1999), ജോരു കാ ഗുലാം (2000) തുടങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമാണ് അറസ്റ്റിലായ ഷക്കീൽ നൂറാനി.
2016-ൽ ലോഖണ്ഡ്വാലയിൽ വെച്ച് സംഘടിപ്പിച്ച ഒരു അവാർഡ് ദാന ചടങ്ങിനിടയിലാണ് നടിയും ഷക്കീൽ നൂറാനിയും ആദ്യമായി പരസ്പരം കാണുന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി ബന്ധപ്പെടാമെന്നു വ്യക്തമാക്കി അന്നേ ദിവസം അദ്ദേഹം നടിയോട് വിവരങ്ങൾ പങ്കുവെച്ചിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം പുതിയൊരു ചിത്രത്തിന്റെ കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് അറിയിച്ചാണ് പിന്നീട് അദ്ദേഹത്തിന്റെ വസതിയിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് മുംബൈയിലെ സ്വന്തം വസതിയിൽ വെച്ച് പ്രതി തനിക്ക് ലഹരി കലർത്തിയ പാനീയം നൽകി മയക്കിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് നടി നൽകിയ പരാതിയിൽ വിശദമാക്കുന്നു.
ഇരയുടെ എതിർപ്പുകളെ വകവെയ്ക്കാതെ അക്രമത്തിന്റെ ദൃശ്യങ്ങൾ രഹസ്യമായി ക്യാമറയിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് പ്രതി നിരന്തരം പീഡനം തുടർന്നിരുന്നത്.
ഇക്കാര്യങ്ങൾ വീട്ടുകാരെയോ പോലീസിനെയോ അറിയിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഈ ദൃശ്യങ്ങൾ കാണിച്ച് പലതവണ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി നടി പൊലീസിന് നൽകിയ പരാതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

