തിരുവനന്തപുരം∙ ബിജെപി ലക്ഷ്യം വികസിത അനന്തപുരിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങൾക്കു വേണ്ടി ജനങ്ങളെ സേവിക്കുന്നതാണ് വികസനം.
ഇന്നും ജില്ലയിൽ 550 വീടുകളിൽ ശുദ്ധജല സൗകര്യം എത്തിയിട്ടില്ല. എൺപതിനായിരം പേർക്ക് വീടുകളില്ല.
പ്രാഥമിക ശുചിത്വ സൗകര്യങ്ങൾ ഇല്ലാത്ത 204 കോളനികൾ തിരുവനന്തപുരത്തുണ്ട്. നഗരത്തിലെ 60% തെരുവു വിളക്കുകളും കത്തുന്നില്ലെന്നും നഗരസഭയുടെ 30 മേജർ റോഡുകൾ തകർന്നു കിടക്കുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ നയിക്കുന്ന വികസിത അനന്തപുരി സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രീയാത്മക പ്രതിപക്ഷമായി ബിജെപി തിരുവനന്തപുരം നഗരസഭയിൽ പെരുമാറിയതിന്റെ ഫലമായാണ് അഴിമതികൾ തുറന്നുകാട്ടാനായത്. ഇനി ലക്ഷ്യം നഗരഭരണമാണ്.
നഗരഭരണം ലഭിച്ചാൽ 45 ദിവസത്തിൽ 5 കൊല്ലത്തെ വികസനരേഖ അവതരിപ്പിച്ച് എല്ലാ വർഷവും നഗരസഭയുടെ പ്രവർത്തനത്തിന്റെ റിപ്പോർട്ട് കാർഡ് പ്രസിദ്ധീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരത്തെ പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്ന് പ്രഭാഷണം നടത്തിയ എഴുത്തുകാരൻ ജോർജ് ഓണക്കൂർ ആവശ്യപ്പെട്ടു ചടങ്ങിൽ ബിജെപി ഉപാധ്യക്ഷൻ കെ. സോമൻ, സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ചിഞ്ചു, ബിഡിജെഎസ് നേതാക്കളായ പ്രേം രാജ്, നെടുമങ്ങാട് രാജേഷ് എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

