സംസ്ഥാനത്ത് സിപിഐയുടെ പ്രവര്‍ത്തനശൈലിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ശക്തമായ ആവശ്യം ഉയര്‍ന്നു. പരമ്പരാഗത സമരരീതികളും ശൈലികളും ഉപേക്ഷിച്ച് പുതിയ തലമുറയെ ആകര്‍ഷിക്കുന്ന ‘ജെന്‍ സി’ മാതൃകയിലേക്ക് പാര്‍ട്ടി മാറണമെന്നാണ് യോഗത്തിലെ പ്രധാന വിലയിരുത്തല്‍.
ഡല്‍ഹിയിലെ ജന്തര്‍മന്തര്‍ മാതൃകയിലുള്ള സമരരീതികള്‍ കേരളത്തിലും നടപ്പിലാക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. വ്യക്തികളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളെയും ആശയങ്ങളെയും മുന്‍നിര്‍ത്തിയാണ് ഇന്നത്തെ യുവത്വം പാര്‍ട്ടിയിലേക്ക് ആകൃഷ്ടരാകുന്നത്.
അതിനാല്‍ നേതാക്കളെ കേന്ദ്രീകരിച്ചുള്ള ശൈലിക്ക് മാറ്റം വരുത്തേണ്ടതുണ്ടെന്ന് നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ പരിപാടികളില്‍ പാര്‍ട്ടി നേതാക്കള്‍ ഉദ്ഘാടകരായി പങ്കെടുക്കുന്ന രീതി ഒഴിവാക്കണമെന്നും അഭിപ്രായമുയര്‍ന്നു.
നേതാക്കളെ മാത്രം ലക്ഷ്യമിട്ടുള്ള പരിപാടികള്‍ യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നില്ലെന്നും ഈ സമീപനത്തില്‍ മാറ്റം അനിവാര്യമാണെന്നും കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി കൗണ്‍സില്‍ യോഗത്തില്‍ അജിത് കൊളാടി, കൃഷ്ണദാസ് തുടങ്ങിയ നേതാക്കളാണ് ഈ നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും മുന്നോട്ടുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

