തിരുവനന്തപുരം: കേരള സർവകലാശാലയിലെ എൽഎൽബി വിദ്യാർത്ഥികൾ നടത്തിവന്ന പ്രതിഷേധ സമരം താത്ക്കാലികമായി അവസാനിപ്പിച്ചു. എൽഎൽബി പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചായിരുന്നു വിദ്യാർത്ഥികൾ സമരരംഗത്തിറങ്ങിയത്.
തങ്ങളുടെ ആവശ്യങ്ങൾ വൈസ് ചാൻസലർക്ക് മുമ്പാകെ ഉന്നയിക്കാൻ സാധിച്ചുവെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് അധികൃതരിൽ നിന്ന് ഉറപ്പ് ലഭിച്ചതായും വിദ്യാർത്ഥികൾ വ്യക്തമാക്കി. കൂടാതെ, കൃത്യമായ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ ഉറപ്പുനൽകിയതായി വിദ്യാർത്ഥികൾ അറിയിച്ചു.
അതേസമയം, കൃത്യമായ സ്കീം ഓഫ് ഇവാല്യുവേഷൻ ഇല്ലാത്തതാണ് മൂല്യനിർണയത്തിലെ വീഴ്ചകൾക്ക് കാരണമെന്നാണ് അധ്യാപകരുടെ പക്ഷം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾക്കെതിരെ മാത്രമാണ് തങ്ങളുടെ സമരമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

