യെമൻ, സൊമാലിയൻ തീരങ്ങൾക്ക് സമീപം നടന്ന വെവ്വേറെ സംഭവങ്ങളിൽ 22 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള രണ്ട് ചരക്കുകപ്പലുകൾ സായുധ സംഘം തട്ടിയെടുത്തതായി ഷിപ്പിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപഹരിക്കപ്പെട്ട
രണ്ട് കപ്പലുകളിലുമുള്ള ഇന്ത്യൻ ജീവനക്കാർ നിലവിൽ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. കാമറൂൺ പതാകയേന്തിയ എംവി ലുതുഫ് എന്ന കപ്പൽ ഓഗസ്റ്റ് 17ന് സൊമാലിയയിലെ പുന്ത്ലാന്ഡ് തീരത്തിന് സമീപത്തുനിന്നാണ് അക്രമികൾ പിടിച്ചെടുത്തത്.
ഇതിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 10 ജീവനക്കാരാണ് ഉള്ളത്. എറിത്രിയൻ പതാകയേന്തിയ രണ്ടാമത്തെ എണ്ണക്കപ്പലായ എംടി സിബു ഓഗസ്റ്റ് 20ന് യെമൻ തീരത്തിന് സമീപം ഏഡൻ ഉൾക്കടലിൽ വച്ചാണ് കടൽക്കൊള്ളക്കാരുടെ പിടിയിലായത്.
ഈ കപ്പലിൽ 16 ഇന്ത്യക്കാർ ഉൾപ്പെടെ 20 ജീവനക്കാരുണ്ട്. ആയുധധാരികളായ എട്ട് കൊള്ളക്കാർ രണ്ട് ചെറിയ ബോട്ടുകളിലെത്തിയാണ് എംവി ലുതുഫ് കപ്പലിൽ അതിക്രമിച്ചു കയറിയത്.
സമാനമായ രീതിയിൽ ആറ് കൊള്ളക്കാർ എംടി സിബുവിൽ പ്രവേശിച്ച് കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. നിലവിൽ രണ്ട് കപ്പലുകളും കടൽക്കൊള്ളക്കാരുടെ പൂർണ്ണ നിയന്ത്രണത്തിലാണ്.
സംഭവത്തിൽ ഇതുവരെ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

