പാറശാല∙ മുഖ്യമന്ത്രിയുടെ മുഖമുളള കൂറ്റൻ ഹോഡിംഗ്സുകളില്ല, സ്ഥാനാർഥികളുടെയും നേതാക്കളുടെയും ചിത്രം പതിച്ച ബഹുവർണ ഫ്ലെക്സ് ബോർഡുകളില്ല, പോസ്റ്ററില്ല, എന്തിനേറെ നേരേ ഒരു ചുമരെഴുത്തു പോലുമില്ല. 23 ന് തിരഞ്ഞെടുപ്പു നടക്കുന്ന തമിഴ്നാട്ടിൽ കേരളത്തിലേതു പോലെ പ്രചാരണ കോലാഹലങ്ങൾ ഒന്നുമില്ലെന്നത് മലയാളികൾക്ക് ഒരു പക്ഷേ അത്ഭുതമായി തോന്നിയേക്കാം.
തിരഞ്ഞെടുപ്പു കമ്മിഷന്റെ കർശന നിയന്ത്രണത്തിലാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത്.
പ്രചാരണത്തിന്റെ ഭാഗമായുളള ഹോഡിംഗ്സ്, ഫ്ലെക്സ് എന്നിവയ്ക്ക് കർശന നിയന്ത്രണമാണ്. പോസ്റ്റർ, അഭ്യർഥന,സ്ലിപ്പ് എന്നിവയ്ക്ക് നിരോധനമില്ലെങ്കിലും വളരെ കുറവായേ ഉണ്ടാവൂ.
കോർപ്പറേഷൻ, മുനിസിപ്പാലിറ്റി , ടൗൺ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ചുമരെഴുത്തും പാടില്ല. വില്ലേജ് പഞ്ചായത്തുകളിൽ ചുമരിന്റ ഉടമയുടെ രേഖാമൂലമായ അനുവാദപത്രത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രിതമായി ചുമരെഴുതാം.
പൊതുയോഗങ്ങൾ നടത്താൻ അനുവദിക്കുന്നുണ്ടെങ്കിലും ഒരു നിയമസഭാ മണ്ഡലത്തിൽ എല്ലാ പാർട്ടികൾക്കുമായി കമ്മിഷൻ നിശ്ചയിച്ചിട്ടുളള അഞ്ചോ ആറോ സ്ഥലങ്ങളിൽ മാത്രമേ പാടുളളൂ. മൈക്ക് അനൗൺസ്മെന്റിന് വിലക്കില്ലെങ്കിലും ശബ്ദ, സമയ നിയന്ത്രണങ്ങൾ ഉണ്ട്.
കലാശക്കൊട്ട് എന്നത് കേരളത്തിൽ കണ്ടുളള പരിചയമേ അതിർത്തിയിൽ താമസിക്കുന്നവർക്കുളളൂ.
പ്രചാരണത്തിന് നിയന്ത്രണമുളളതിനാൽ തിരഞ്ഞെടുപ്പു കമ്മിഷൻ നേരിട്ടു നടത്തുന്ന പ്രചാരണം വ്യാപകമാണ്. 23ലെ തിരഞ്ഞെടുപ്പിൽ എല്ലാവരും പങ്കെടുക്കണെമെന്ന് അഭ്യർഥിച്ചുളള പരസ്യങ്ങൾ മാധ്യമങ്ങളിലൂടെയും വാഹനങ്ങളിലൂടെയും കമ്മിഷൻ പ്രചരിപ്പിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ പരസ്യമടങ്ങിയ പോസ്റ്റർ പതിച്ച ഓട്ടോറിക്ഷകൾ അതിർത്തിക്കപ്പുറത്ത് കാണാനാവും. സ്വൈരജീവിതത്തിന് തടസം സൃഷ്ടിക്കാതെ തമിഴ്നാട്ടിൽ നടക്കുന്ന തിരഞ്ഞെടുപ്പ് അനുകരണീയമാണെന്ന് അതിർത്തിക്കിപ്പുറത്തെ മലയാളികൾ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

