തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ ആരോപിച്ചു. മാർച്ചിൽ സംസാരിക്കവേ, രാഷ്ട്രീയമായ തിരിച്ചടികൾ ഭയന്നാണ് കേന്ദ്രം ഇത്തരം നടപടികളിലേക്ക് കടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
“പിണറായി വിജയന് നേരെയുള്ള കടന്നാക്രമണം ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരായിട്ടുള്ള കടന്നാക്രമമാണ് എന്ന് കൃത്യമായിട്ട് തിരിച്ചറിഞ്ഞുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. കേസ് നിയമപരമായി കൈകാര്യം ചെയ്യും.
എന്നാല്‍ കേസിന്റെ മറവില്‍ സഖാവ് പിണറായി വിജയനെ ആക്രമിക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായും ജനകീയമായ പോരാട്ടത്തിലൂടെയും പ്രതിരോധിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഇഡി നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഇടതുപക്ഷത്തെ വിരട്ടാൻ നോക്കേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഇത്തരം പോരാട്ടങ്ങള്‍ ഇടതുപക്ഷം ഏറെ കണ്ടിട്ടുള്ളതാണെന്നും ഇ.ഡി എന്ന ഒരു ഓലപ്പാമ്പ് കാട്ടി പിന്തിരിപ്പിക്കാമെന്നു കരുതേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
അങ്ങനെ ചെയ്യാമെന്ന് ഒരു ഇ.ഡിയും ഒരു വിഡിയും ഒരു മോഡിയും വ്യാമോഹിക്കേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.” ഇതേസമയം, കണ്ണൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഇ.പി. ജയരാജൻ കേന്ദ്ര ഏജൻസികളുടെ നടപടിയെ ചോദ്യം ചെയ്തു.
റെയ്ഡ് എന്നത് കേവലം രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാധിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “പിണറായിയുടെ വീട് റെയ്ഡ് ചെയ്യാൻ ഇ.ഡിക്ക് എന്തവകാശം? : ഇ.പി.ജയരാജൻകണ്ണൂർ ∙ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫ് വീണ്ടും പാട്ടുംപാടി ജയിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.
ജയരാജൻ. ഇ.ഡി റെയ്ഡിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയ്ഡ് എന്ന് പറഞ്ഞു നടത്തുന്നത് പ്രചാരണമാണ്. വാർത്ത ഉണ്ടാക്കലാണ് ലക്ഷ്യം.
പിണറായി വിജയന്റെ വാടക വീട്ടിലേക്ക് ഇ.ഡി സംഘം കടന്നു ചെന്നു. ഇതറിഞ്ഞപ്പോൾ ജനം ഓടിയെത്തി മുദ്രാവാക്യം വിളിച്ച് പുറത്ത് നിലയുറപ്പിച്ചു.
റെയ്ഡിന് ശേഷം ഗെയ്റ്റ് തുറന്ന് ജനക്കൂട്ടത്തിന് നേരെ ഇ.ഡി ഉദ്യോഗസ്ഥനും സായുധ സേനയും കാറുമായി പോകുകയാണ്. ജനങ്ങൾ സഹിക്കുമോ.
എത്ര അപകടകരമായ തെറ്റായ നിലപാടാണത്. പിണറായിയിൽ റെയ്ഡ് നടത്തിയെങ്കിലും എന്തെങ്കിലും കിട്ടിയോ.
ഒന്നും കിട്ടിയില്ലെന്ന് എഴുതിക്കൊടുത്തിട്ട് പോയി. പിണറായിയുടെ വീട് റെയ്ഡ് ചെയ്യാൻ ഇവർക്ക് എന്തവകാശം.
അദ്ദേഹത്തിന്റെ മേൽ ആക്ഷേപമുണ്ടോ. ഇടതുപക്ഷ വിരുദ്ധ അപസ്മാരം നല്ലതല്ല.
ഇടതുപക്ഷമുള്ളതാണ് രാജ്യത്തിന്റെ ഭാവിയെന്നും ഇ.പി. ജയരാജൻ പറഞ്ഞു.” കൂടാതെ, ബിജെപിയും കോൺഗ്രസും തമ്മിൽ ഒത്തുകളി നടക്കുന്നുണ്ടെന്നും ജയരാജൻ ആരോപിച്ചു.
“കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനം സുശക്തമാണ്. തോറ്റതൊന്നും നോക്കേണ്ട.
ജനങ്ങൾ കാര്യങ്ങൾ തിരിച്ചറിയുകയാണ്. ഇടതുപക്ഷ മുന്നണി ശക്തി പ്രാപിക്കുന്നു.
ഇടതുപക്ഷത്തെ തകർക്കുന്നതിന് വേണ്ടി ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഡീലാണ് അരങ്ങേറിയിരിക്കുന്നത്. കോൺഗ്രസ് നേരത്തേ തുടങ്ങിവച്ച പരിപാടിയാണിത്.
ഡൽഹിൽ മുഖ്യമന്ത്രിയായിരുന്ന കേജ്രിവാളിനെതിരെ പരാതി നൽകിയത് കോൺഗ്രസ് നേതാവാണ്. ആ പരാതിയുടെ മേലെയാണ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് മാസങ്ങളോളം ജയിലിലിട്ടത്.
കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ ഇ.ഡിക്ക് ഒന്നും പറയാന്നുടായില്ല. ഉടൻ കേജ്രിവാളിനെ വിട്ടയയ്ക്കണമെന്ന് പറഞ്ഞു.
കേജ്രിവാൾ തിളങ്ങിനിൽക്കുന്നിടത്തോളം ബിജെപിക്ക് അവിടെ അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് ബിജെപിക്കറിയാം. അതുകൊണ്ടാണ് കോൺഗ്രസിനെ കൂട്ടുപിടിച്ചത്.
ഡൽഹിയിൽ ബിജെപിയെ അധികാരത്തിൽ കൊണ്ടുവന്നത് കോൺഗ്രസാണ്. ഇതു തന്നെയാണ് പഞ്ചാബിലും പയറ്റിക്കൊണ്ടിരിക്കുന്നത്.
ഇടതുപക്ഷം തകർന്നാൽ കേരളമുണ്ടാകില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

