കർണാടക രാഷ്ട്രീയത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി കെ ശിവകുമാറിനെ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് ചേരും.
ഇന്നലെ ലോക്ഭവനിൽ നേരിട്ടെത്തി രാജി സമർപ്പിച്ച ശേഷം സിദ്ധരാമയ്യ ദില്ലിയിലേക്ക് യാത്ര തിരിച്ചിരുന്നു. രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും ഉൾപ്പെടെയുള്ള ഉന്നത നേതാക്കളെ കണ്ട് നന്ദി അറിയിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നിരുന്നാലും, വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ഉപമുഖ്യമന്ത്രി പദവി ഉൾപ്പെടെയുള്ള സുപ്രധാന സ്ഥാനങ്ങൾ തന്റെ വിശ്വസ്തർക്ക് ഉറപ്പാക്കാൻ ഈ സന്ദർശനത്തിലൂടെ അദ്ദേഹം സമ്മർദം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സതീഷ് ജാർക്കിഹോളിയെ നിയമിക്കണമെന്ന ആവശ്യത്തിൽ സിദ്ധരാമയ്യ പക്ഷം ഉറച്ചുനിൽക്കുന്നു.
ഈ വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി കോൺഗ്രസ് ഹൈക്കമാൻഡ് ഇരു നേതാക്കളുമായും വിശദമായ ചർച്ചകൾ നടത്തും. ലോക്ഭവനിൽ ഇന്നലെ സമർപ്പിച്ച സിദ്ധരാമയ്യയുടെ രാജി ഇന്ന് ഗവർണർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

