മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്നാരോപിക്കപ്പെട്ട കേസിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
2022 ജൂൺ 13-ന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് സംഭവം നടന്നത്. വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ ശബരിനാഥ്, ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവരാണ് കേസിലെ പ്രതികൾ. കേസുമായി ബന്ധപ്പെട്ട് നേരത്തെ പ്രോസിക്യൂഷൻ അനുമതി തേടി പൊലീസ് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നുവെങ്കിലും ആ ആവശ്യം തള്ളിക്കളയുകയായിരുന്നു.
ഇതിനെത്തുടർന്ന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായതോടെ, വധശ്രമക്കേസുമായി ബന്ധപ്പെട്ട വകുപ്പുകൾ ഒഴിവാക്കി റിപ്പോർട്ട് നൽകുകയായിരുന്നു.
ഈ നിയമനടപടികളാണ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

