ബെംഗളൂരു ∙ കേരള ആർടിസിയുടെ പുത്തൻ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് ബെംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു നാളെ സർവീസ് തുടങ്ങും. തിരുവനന്തപുരം–ബെംഗളൂരു സർവീസ് ഇന്ന് ആരംഭിക്കും.
കേരള ആർടിസിയുടെ ബസുകളിൽ സൗകര്യത്തിനും സുരക്ഷയിലും മുൻപിലുള്ള വോൾവോ 9600 എസ്എൽഎക്സ് സീരീസിലെ ബസാണ് സർവീസിന് ഉപയോഗിക്കുന്നത്.
വൈകിട്ട് 5.30ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സേലം, പാലക്കാട്, കോട്ടയം, കൊട്ടാരക്കര വഴി രാവിലെ 8.40ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 5.30നു തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാവിലെ 7.55ന് ബെംഗളൂരുവിലെത്തും.
2151 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഇതോടെ ബെംഗളൂരു–തിരുവനന്തപുരം റൂട്ടിൽ കേരള ആർടിസിയുടെ സ്ലീപ്പർ ബസുകളുടെ എണ്ണം നാലാകും. സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ ബസ് തിരുനെൽവേലി, നാഗർകോവിൽ വഴിയാണു സർവീസ്.
കൂടാതെ എസി സീറ്റർ കം സ്ലീപ്പർ വിഭാഗത്തിൽ രണ്ടും നോൺ എസി സീറ്റർ കം സ്ലീപ്പറിൽ ഒരു സർവീസുമുണ്ട്. കർണാടക ആർടിസിയുടെ വോൾവോ 9600 സീരീസിലുള്ള അമ്പാരി ഉത്സവ് സ്ലീപ്പർ ബസ് ബെംഗളൂരുവിൽനിന്ന് എറണാകുളം, തൃശൂർ, കോഴിക്കോട് റൂട്ടുകളിലാണു സർവീസ് നടത്തുന്നത്.
തിരുവനന്തപുരത്തേക്കു നിലവിൽ എസി സീറ്റർ വാരാന്ത്യ സർവീസ് മാത്രമാണു കർണാടക ആർടിസിക്കുള്ളത്.
പാലക്കാടും തൃശൂരും സ്റ്റാൻഡിൽ കയറില്ല
പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ സ്ലീപ്പർ ബസ് പ്രവേശിക്കില്ല. പകരം പാലക്കാട് ചന്ദ്രനഗർ ജംക്ഷൻ, തൃശൂരിൽ മണ്ണുത്തി ബൈപാസ് എന്നിവിടങ്ങളിൽ നിർത്തും.
റൂട്ടും സമയവും ∙ ബെംഗളൂരു–തിരുവനന്തപുരം
സാറ്റലൈറ്റ് ടെർമിനൽ (വൈകിട്ട് 5), ശാന്തിനഗർ (5.45), ഹൊസൂർ (6.15), കോയമ്പത്തൂർ (11.55), പാലക്കാട് ചന്ദ്രനഗർ (12.45), മൂവാറ്റുപുഴ (3.25), കോട്ടയം (4.40), കൊട്ടാരക്കര (7.10), തിരുവനന്തപുരം (8.40).
∙ തിരുവനന്തപുരം–ബെംഗളൂരു
തിരുവനന്തപുരം (വൈകിട്ട് 5.30), കൊട്ടാരക്കര (6.55), കോട്ടയം (9), മൂവാറ്റുപുഴ (10.50), പാലക്കാട് ചന്ദ്രനഗർ–1.30, കോയമ്പത്തൂർ (2.30), ഹൊസൂർ (7), ഇലക്ട്രോണിക് സിറ്റി (7.20), സാറ്റലൈറ്റ് (7.55).
സൗകര്യത്തിലും സുരക്ഷയിലും മുന്നിൽ
15 മീറ്റർ നീളമുള്ള ബസിൽ കിടന്നു യാത്ര ചെയ്യാൻ 42 ബർത്തുകളുണ്ട്. ഐ ഷിഫ്റ്റ് ഓട്ടമാറ്റിക് ഗിയർ, സുരക്ഷയ്ക്കു ഹൈഡ്രോ ഡൈനാമിക് റിട്ടാർഡർ, എബിഎസ് ബ്രേക്ക്, ഫുൾ എയർ ഡിസ്ക് ബ്രേക്ക്, പാനിക് ബട്ടൺ, ഓരോ വിൻഡോയിലും എമർജൻസി എക്സിറ്റ്, ബർത്തുകളിൽ റീഡിങ് എൽഇഡി ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയിന്റ്, തീപിടിക്കാത്ത വിൻഡോ കർട്ടൻ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിയാൽ അലാം മുഴങ്ങുന്നതിനൊപ്പം കൺട്രോൾ റൂമിൽ ഡ്രൈവറുടെ ദൃശ്യവും ലഭിക്കും.
ബെംഗളൂരു– തിരുവനന്തപുരം റൂട്ടിലെ കേരള ആർടിസി സർവീസുകൾ
∙സ്വിഫ്റ്റ് നോൺ എസി സീറ്റർ കം സ്ലീപ്പർ (മൈസൂരു, കോട്ടയം വഴി, ഒന്നിടവിട്ട
ദിവസങ്ങളിൽ മാത്രം)–ഉച്ചയ്ക്ക് 12.55
∙എസി സീറ്റർ കം സ്ലീപ്പർ (മൈസൂരു, കോട്ടയം വഴി)–ഉച്ചകഴിഞ്ഞ് 1.45
∙എസി സീറ്റർ (മൈസൂരു, ആലപ്പുഴ വഴി)– വൈകിട്ട് 3.25. ∙എസി സീറ്റർ (പാലക്കാട്, കോട്ടയം വഴി)–വൈകിട്ട് 5.06
∙സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ (മധുര, നാഗർകോവിൽ വഴി)–രാത്രി 7
∙ സ്വിഫ്റ്റ് എസി സീറ്റർ കം സ്ലീപ്പർ (പാലക്കാട്, കോട്ടയം വഴി, ഒന്നിടവിട്ട
ദിവസങ്ങളിൽ മാത്രം) –രാത്രി 7.25. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

