ആലപ്പുഴ ∙ മാനവീയം വീഥി തുടങ്ങുന്ന മട്ടാഞ്ചേരി–കൊമ്മാടി പാലങ്ങളുടെ മധ്യേയുള്ള എഎസ് കനാലിന്റെ കരകളിൽ കിഴക്കേ കരയിലെ റോഡ് താഴുന്നു. റോഡിന്റെ സംരക്ഷണ ഭിത്തി പലയിടത്തും കനാലിലേക്ക് മറിഞ്ഞുവീണു.
ഇതിനു പിന്നാലെയാണ് റോഡ് താഴുന്നതായി നാട്ടുകാർ ചൂണ്ടിക്കാണിച്ചത്. ഭാരവാഹനങ്ങൾ കയറാൻ തുടങ്ങിയ ശേഷമാണ് റോഡ് താഴാൻ തുടങ്ങിയത്.
തിരുവനന്തപുരത്തെ മാനവീയം വീഥി മാതൃകയിൽ എഎസ് കനാലിന്റെ കരകൾ ആലപ്പുഴയുടെ മാനവീയം വീഥി ആയി മാറ്റുമെന്നായിരുന്നു 2024 ഫെബ്രുവരി 29ന് ആറാട്ടുവഴി, വെള്ളാപ്പള്ളി, കളപ്പുര പാലങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്. പാട്ടും വിവിധ കലാപരിപാടികളും കനാലിൽ വള്ളംകളിയും ലൈറ്റിങ്ങും ഭക്ഷണവും എല്ലാമായി രാത്രി വൈകുംവരെ ആളുകൾക്ക് ഒന്നിച്ചിരിക്കാൻ ഫിഷറീസ്, ടൂറിസം വകുപ്പുകളുടെ സംരംഭമായി മാനവീയ വീഥി ഒരുക്കും എന്നായിരുന്നു മന്ത്രി പറഞ്ഞത്.
പദ്ധതികളെല്ലാം പൂർത്തിയാക്കി ഡിസംബർ 24ന് തുറന്നു കൊടുക്കുമെന്നും ചെറുവള്ളങ്ങളുടെ മത്സരം സംഘടിപ്പിക്കുമെന്നും പി.പി.ചിത്തരഞ്ജൻ എംഎൽഎ കഴിഞ്ഞ ദിവസം പറയുകയും ചെയ്തു.
ഇതിനു ടൂറിസം പദ്ധതിയിൽപെടുത്തി 1.5 കോടി രൂപ ചെലവഴിക്കും. ശവക്കോട്ടപ്പാലം, കൊമ്മാടി, ആറാട്ടുവഴി, വെള്ളാപ്പള്ളി, കളപ്പുര പാലങ്ങൾ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ച് ദീപപ്രഭയിൽ നിറയ്ക്കുമെന്നും എംഎൽഎ പറഞ്ഞു.
ഇതിനിടെയാണ് കനാലിന്റെ കിഴക്കേ കരയിൽ റോഡ് പലയിടത്തും താഴാൻ തുടങ്ങിയത്.
കനാൽക്കരയിൽ നടപ്പാത നിർമിച്ചതിനോടു ചേർന്ന റോഡിന്റെ ഭാഗമാണ് പലയിടത്തും താഴ്ന്നത്. നടപ്പാതയും കൽക്കെട്ടും ചില സ്ഥലങ്ങളിൽ കനാലിലേക്ക് വീണതു കൂടാതെയാണ് റോഡ് താഴാൻ തുടങ്ങിയത്.
കൽക്കെട്ട് തകർന്നത് പൊതുമരാമത്ത് വിഭാഗം കരാറുകാർ ഉടൻ തന്നെ പുനർനിർമിച്ചു. പക്ഷേ പലയിടത്തും ഇനിയും കനാലിലേക്ക് തകർന്നു വീഴുന്ന സ്ഥിതിയിലാണ്.
അതേസമയം കൽക്കെട്ട് പുനർനിർമിച്ച ശേഷം എല്ലാം ഭദ്രം ആണെന്നു പൊതുമരാമത്ത് വിഭാഗം പറയുന്നു.
എഎസ് കനാലിന്റെ പടിഞ്ഞാറേക്കരയിൽ 1.90 കിലോമീറ്റർ റോഡിന്റെ പുനർനിർമാണം കിഫ്ബി 2019 നവംബർ 21ന് തുടങ്ങിയത് ഇതുവരെയും പൂർത്തിയായില്ല. ഇതിന്റെ കൂടെ തുടങ്ങിയ ശവക്കോട്ടപ്പാലം വീതി കൂട്ടൽ, കൊമ്മാടി പാലം പുനർനിർമാണം, ഭൂമി ഏറ്റെടുക്കൽ എല്ലാം നേരത്തെ പൂർത്തിയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

