തിരുവനന്തപുരം ∙ ജനറൽ ആശുപത്രിയിൽ ഒപിയിൽ എത്തുന്നവർക്ക് ദുരിതമായ ശുചിമുറികൾ വ്യത്തിയാക്കി അധികൃതർ. ശുചിമുറികളുടെ ദുരവസ്ഥയെ കുറിച്ചുള്ള മനോരമ വാർത്തയെ തുടർന്നാണ് നടപടി.വിവിധ ഒപികളിൽ എത്തുന്നവർ ഉപയോഗിക്കുന്ന ലാബിന് സമീപത്തായി ഉള്ള ശുചിമുറികൾ മാസങ്ങളായി വൃത്തിഹീനമായിരുന്നു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് പിന്നാലെ ഇന്നലെ യൂറിനൽ ക്ലോസറ്റുകളും മറ്റിടങ്ങളും വ്യത്തിയാക്കി. നിരോധിത പുകയില ഉൽപന്നങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമായ നിലയിലായിരുന്നു ശുചിമുറികൾ. ആശുപത്രിയിൽ എത്തുന്നവർ ഈച്ചയും കൊതുകും ദുർഗന്ധവും വമിച്ച് കിടന്ന ഈ ശുചിമുറികളാണ് ഉപയോഗിച്ചു വന്നത്. ശുചിമുറികളുടെ വാതിലുകളിലെ പൊളിഞ്ഞു പോയ കുറ്റികൾ പുന:സഥാപിച്ചിട്ടില്ല.
ദ്രവമാലിന്യം ഒഴുകുന്നു
തിരുവനന്തപുരം ∙ ജനറൽ ആശുപത്രിയിൽ ആഴ്ചകളായി സുവിജ് മാലിന്യം ഒഴുകുന്നു.
ഫിസിയോ തെറപ്പി ഒപിക്കും കാർഡിയോളജി ഒപിക്കും ഇടയിലാണ് മലിനജലം ഒഴുകുന്നത്. പരിസരത്ത് ദുർഗന്ധവും ഈച്ചയും അതിരൂക്ഷമായി. ഇത് മണ്ണിട്ട് മൂടുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്താൽ പ്രശ്ന പരിഹാരമാകും. അധികൃതർ ഇതിന് തയാറായിട്ടില്ല.
മൂക്ക് പൊത്താതെ ഇതു വഴി സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ആശുപത്രിയിൽസുവിജ് നവീകരണം നടക്കുന്നതായും ഇത് രണ്ടാഴ്ചയ്ക്കകം പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.
സംവിധാനം നിലവിൽ വരുന്നതോടെ ഇതുസംബന്ധിച്ച പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നും അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

