ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പൊതുഗതാഗതത്തിലും ചരക്കുനീക്കത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
രാവിലെ 10 മണി മുതൽ അങ്കമാലിയിൽ നിന്നും ആലുവ ഭാഗത്തേക്ക് വരുന്ന ഭാരവാഹനങ്ങൾക്കായി നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. ഈ വാഹനങ്ങൾ കാലടി, പെരുമ്പാവൂർ, പുത്തൻകുരിശ് വഴി എറണാകുളത്തേക്ക് പോകേണ്ടതാണ്.
കൂടാതെ, നഗരത്തിൽ നിന്ന് വരുന്ന ഭാരവാഹനങ്ങൾ രാവിലെ 10 മണി മുതൽ കണ്ടെയ്നർ റോഡ്, ചേരാനല്ലൂർ, വരാപ്പുഴ വഴി തിരിച്ചുവിടുന്നതാണ്. ഉച്ചയ്ക്ക് 12:40 മുതൽ 2 മണി വരെ അങ്കമാലിയിൽ നിന്ന് ആലുവാ ഭാഗത്തേക്ക് യാതൊരുവിധ വാഹനങ്ങളും കടത്തിവിടുന്നതല്ല.
വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന വാഹനങ്ങൾ ഉച്ചയ്ക്ക് 1:25 മുതൽ 2 മണി വരെ മറ്റൂർ, നായത്തോട് വഴി സഞ്ചരിക്കേണ്ടതാണ്. അത്താണിയിൽ നിന്ന് ആലുവ ഭാഗത്തേക്കുള്ള ഗതാഗതം ഉച്ചയ്ക്ക് 1:20 മുതൽ 2 മണി വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
പറമ്പയം, ദേശം, പറവൂർ കവല, തോട്ടക്കാട്ടുകര, അത്താണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഉച്ചയ്ക്ക് 1:30 മുതൽ 2 മണിവരെ മെയിൻ റോഡിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. ബൈപ്പാസ് ജംഗ്ഷൻ, പുളിഞ്ചോട് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കും ഉച്ചയ്ക്ക് 1:35 മുതൽ 2 മണിവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വൈകുന്നേരത്തെ യാത്രക്കാരുടെ സൗകര്യാർത്ഥവും സുരക്ഷ മുൻനിർത്തിയും വൈകുന്നേരം 4:15 മുതൽ 6 മണിവരെ സിറ്റിയിൽ നിന്ന് വരുന്ന ഒരു വാഹനവും മെയിൻ റോഡ് വഴി കടത്തിവിടില്ല. ഈ സമയത്ത് സിറ്റിയിൽ നിന്നുള്ള വാഹനങ്ങൾ കണ്ടെയ്നർ റോഡ് വഴി പോകേണ്ടതാണ്.
തോട്ടക്കാട്ടുകര, പറവൂർ കവല, ദേശം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വൈകുന്നേരം 5:20 മുതൽ 6 മണിവരെ മെയിൻ റോഡിലേക്ക് പ്രവേശിപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ യാത്രകൾ ഇതിനനുസരിച്ച് ക്രമീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

