തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കും സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിനുമിടയില്‍ പുതിയ നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 26 മുതല്‍ പുതിയ സർവീസുകൾ ഔദ്യോഗികമായി നിലവിൽ വരും.
ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് പുതിയ യാത്രാ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ ലഭ്യമാകുക.
പുതുക്കിയ സമയക്രമപ്രകാരം, തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ഐ.എക്സ്-521 വിമാനം രാവിലെ 11.35-ന് യാത്ര തിരിച്ച് ഉച്ചയ്ക്ക് 3.05-ന് റിയാദിലെത്തും. മടക്കയാത്രയ്ക്കുള്ള ഐ.എക്സ്-522 വിമാനം റിയാദിൽ നിന്ന് വൈകുന്നേരം 4.05-ന് പുറപ്പെട്ട് രാത്രി 11.50-ഓടെ തിരുവനന്തപുരത്ത് തിരിച്ചെത്തും വിധമാണ് ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്.
ഈ പുതിയ വ്യോമയാന സർവീസ് ആരംഭിക്കുന്നത് റിയാദിലെ മലയാളി പ്രവാസികൾക്കും തെക്കൻ കേരളത്തിലെ യാത്രക്കാർക്കും വലിയ തോതില്‍ പ്രയോജനപ്പെടും. മറ്റ് വിമാനങ്ങളെ ആശ്രയിക്കാതെ നേരിട്ട് യാത്ര ചെയ്യാനാകുന്നത് യാത്രാസമയം ലാഭിക്കുന്നതിനും ദുരിതങ്ങൾ ഒഴിവാക്കുന്നതിനും ഏറെ സഹായകരമാകും.
തിരുവനന്തപുരം–റിയാദ് റൂട്ടിലെ ഈ നേരിട്ടുള്ള സർവീസ് റിയാദിലുള്ള മലയാളി പ്രവാസികൾക്ക് ഏറെ ആശ്വാസകരവും സ്വാഗതാർഹവുമായ തീരുമാനമാണെന്ന് ഫ്ലൈൻകോ ട്രാവൽസിലെ മുഹമ്മദ് സാബിത്ത് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

