തിരുവനന്തപുരം ∙ ഡൽഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ഡോഗ്, ബോംബ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തി.
ആരാധനാലയങ്ങൾ, ജനത്തിരക്കുള്ള സ്ഥലങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധസേനാ താവളങ്ങൾ, ഹെലിപ്പാഡുകൾ, ഫ്ലയിങ് സ്കൂളുകൾ, ഏവിയേഷൻ ട്രെയ്നിങ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ കർശനമാക്കാൻ വ്യോമയാന സുരക്ഷാ ബ്യൂറോ ഡയറക്ടർ ജനറൽ നിർദേശം നൽകി.
വിമാനത്താവളങ്ങളിലെ സിസിടിവികളെല്ലാം പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കണം, വിമാനത്താവളങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണം, യാത്രക്കാരുടെയും ചരക്കുനീക്കത്തിന്റെയും പരിശോധന കർശനമാക്കണം, യാത്രക്കാർ വിമാനത്തിൽ കയറും മുൻപ് രണ്ടാംഘട്ട
പരിശോധന നിർബന്ധമായി നടത്തണം, വിമാനത്താവളത്തിലേക്കു വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും പരിശോധിക്കണം, പാർക്കിങ് മേഖലയിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കണം, വിമാനത്താവളത്തിലേക്കു കയറും മുൻപ് ആവശ്യമെങ്കിൽ യാത്രക്കാരുടെ ബാഗേജ് പരിശോധിക്കണം തുടങ്ങിയ നിർദേശങ്ങളും നൽകി.
തമിഴ്നാട്ടിലും കനത്ത ജാഗ്രത
നാഗർകോവിൽ∙ ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും പൊലീസ് ജാഗ്രത ശക്തമാക്കി. കന്യാകുമാരി ജില്ലയിൽ പൊലീസ് മേധാവി ഡോ.ആർ.സ്റ്റാലിന്റെ നിർദേശാനുസരണം പൊലീസ് ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും രണ്ടാം ദിനമായ ഇന്നലെയും പരിശോധന തുടർന്നു.
ജില്ലയൊട്ടാകെ വാഹന പരിശോധനയും നടത്തി വരുന്നു. സുരക്ഷാനടപടികളുടെ ഭാഗമായി വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കുടുതൽ പൊലീസുകാരെ നിയോഗിച്ചു.
കന്യാകുമാരി ആരോഗ്യപുരം മുതൽ നീരോടി വരെയുള്ള കടലോര മേഖലകളിലും പരിശോധന നടത്തി വരുന്നു. കന്യാകുമാരി, നാഗർകോവിൽ, മാർത്താണ്ഡം ഉൾപ്പെടെയള്ള സ്ഥലങ്ങളിലെ ലോഡ്ജുകളിലും പരിശോധന നടത്തി. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കന്യാകുമാരിയിൽ കൂടുതൽ പൊലീ സുകാരെ ഏർപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

