ദുബായില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കോഴിക്കോട് തൊട്ടില്‍പാലം കൂടല്‍ സ്വദേശി കാര്യപ്പറമ്പത്ത് അസ്ലം (45) ആണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടിയ അദ്ദേഹത്തിന് പിന്നീട് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
ദുബായ് റാശിദിയ്യയില്‍ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തിവരികയായിരുന്നു അസ്ലം. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഭൗതികശരീരം നാട്ടിലെത്തിക്കും.
പരേതരായ ആലിയുടെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: സമീറ.
മക്കള്‍: മുഹമ്മദ് സയാന്, സൈഹ സംറിന്.

