പത്തനാപുരം∙ അച്ചൻകോവിൽ റോഡിൽ ആവണിപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇരുചക്ര വാഹനങ്ങൾ നശിച്ചു. അച്ചൻകോവിലാറിനു കുറുകെ കോളനിയിലേക്ക് പോകുന്നതിനായി നിർമിക്കുന്ന പാലത്തിനു സമീപത്തായാണ് ഇരുചക്ര വാഹനങ്ങൾ വച്ചിരുന്നത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.
കോളനിയിലുള്ളവർ ബൈക്കും സ്കൂട്ടറും വച്ചിട്ടാണ് വീടുകളിലേക്ക് പോകാറുള്ളത്. ആറ് കുറുകെ കടക്കാൻ ചങ്ങാടം ഉപയോഗിക്കുന്ന ഇവിടെ വാഹനങ്ങൾ മറുകരയിലെത്തിക്കാൻ പ്രയാസമുള്ളതിനാലാണ് ഇങ്ങിനെ ചെയ്യുന്നത്. കൊടും വനത്തിനുള്ളിൽ സ്ഥിതി ചെയ്യന്ന മേഖലയിൽ കാട്ടാന ശല്യം ശക്തമാണ്.എന്നാൽ ഇതു വരെയും വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

