ചാരുംമൂട്∙ കായംകുളത്ത് നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ താമരക്കുളം വിവിഎച്ച്എസ്എസിന് വീണ്ടും ഓവറോൾ കിരീടം. കഴിഞ്ഞ 26 വർഷം തുടർച്ചയായി വിവിഎച്ച്എസ്എസിനാണ് കിരീടം.
യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നീ ജനറൽ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് (393) നേടിയാണ് ഓവറോൾ നിലനിർത്തിയത്. കൂടാതെ ഈ വർഷം യുപി എച്ച്എസ് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി സംസ്കൃത ഓവറോളും സ്കൂൾനേടി.
ആലപ്പുഴ ജില്ലാതല മത്സരത്തിൽ 35 ഇനങ്ങളിൽ വിദ്യാർഥികൾ മത്സരിക്കും.
സമാപനസമ്മേളനത്തിൽ വിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ, പിടിഎ പ്രസിഡന്റ് എച്ച്.റിഷാദ്, ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ടി.ഉണ്ണിക്കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ രാജീവ് നായർ, സ്റ്റാഫ് സെക്രട്ടറിമാരായ സി. എസ് ഹരികൃഷ്ണൻ, പി.
എസ് ഗിരീഷ് കുമാർ, സീനിയർ അധ്യാപകരായ ബി.കെ.ബിജു, അജിത് കുമാർ, മാലിനി, ദീപ്തി രവി തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

