തിരുവനന്തപുരം: അയ്യപ്പനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരമാർശങ്ങളിൽ ശബരിമല കർമ്മസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സണ്ണി എം.
കപിക്കാടിനെതിരെ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. അയ്യപ്പസ്വാമിയുടെ നൈഷ്ഠിക ബ്രഹ്മചര്യ സങ്കൽപ്പത്തെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന പ്രസംഗത്തിലെ പരാമർശങ്ങളിലാണ് കർമ്മസമിതിയുടെ പ്രതികരണം.
അയ്യപ്പസ്വാമി ഒരു വിഭാഗത്തിന്റെയോ ഒരു ജാതിയുടെയോ മാത്രം ആരാധനാമൂർത്തിയല്ലെന്നും കേരളത്തിന്റെ ആത്മീയ-സാംസ്കാരിക പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും സമിതി വ്യക്തമാക്കി. ഒരു മതവിശ്വാസത്തോട് യോജിപ്പില്ലെങ്കിൽ അതിനെ വിമർശിക്കാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്.
എന്നാൽ വിമർശനം എന്ന പേരിൽ ആരാധനാമൂർത്തിയെ അധിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ലെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് ഉത്തരവാദിത്തവും അതിരുകളുമുണ്ടെന്നും സംഘടന ഓർമ്മിപ്പിച്ചു. ദളിത് അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി സംസാരിക്കുന്ന ഒരാളിൽ നിന്ന് സമൂഹം കൂടുതൽ ഉത്തരവാദിത്തമുള്ള ഭാഷയാണ് പ്രതീക്ഷിക്കുന്നത്.
ജാതീയമായോ സാമൂഹികമായോ ഏതെങ്കിലും വിവേചനത്തിനെതിരെ സംസാരിക്കുമ്പോൾ തന്നെ, മറ്റൊരു സമൂഹത്തിന്റെ ആരാധനാമൂർത്തിയെയും വിശ്വാസത്തെയും അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇത്തരം പ്രസ്താവനകൾ വിശ്വാസികൾക്കിടയിൽ പ്രകോപനത്തിനും സാമൂഹിക സംഘർഷത്തിനും ഇടയാക്കുമെന്നതിനാൽ അടിയന്തര ഇടപെടൽ വേണമെന്ന് കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

