ഇലകമൺ∙ അയിരൂർ ജംക്ഷൻ–അഞ്ചുമൂർത്തി ക്ഷേത്രം മെയിൻ റോഡിൽ നിന്നു വില്ലിക്കടവിലേക്കു (കല്ലുവിളാകം റോഡ്) തിരിയുന്ന ഇടറോഡിന്റെ ആരംഭ ഭാഗത്ത് സ്ലാബ് പതിക്കാത്ത ഓട, യാത്രക്കാർക്ക് അപകടക്കെണിയായെന്നു പരാതി. അയിരൂർ ജംക്ഷനിൽ നിന്നു വരുന്ന വാഹനങ്ങൾ പ്രത്യേകിച്ചു ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നു. പ്രധാന റോഡിൽ നിന്നു ഇടറോഡിൽ പ്രവേശിക്കുന്നതിനിടെ മേൽമൂടിയില്ലാത്ത ഓടയിൽ വീണ് ഒട്ടേറെ പേർക്ക് പരുക്കേറ്റിരുന്നു.
കഴിഞ്ഞദിവസം രാവിലെ ഇടറോഡിലേക്ക് തിരിയവേ സ്കൂട്ടർ തെന്നി വീണെങ്കിലും യാത്രക്കാരൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
രാത്രിയിൽ അപകടസാധ്യത ഇരട്ടിയാണ്. ടൂവിലർ മാത്രമല്ല, കാർ അടക്കം വലിയ വാഹനങ്ങളും ഓടയിൽ താഴാനുള്ള സാധ്യതയുണ്ട്. അയിരൂർ ജംക്ഷനിൽ നിന്നു അഞ്ചുമൂർത്തി ക്ഷേത്രം വരെ 400 മീറ്റർ ദൂരത്തിൽ മരാമത്ത് റോഡിന്റെ ഒരു വശം ഓടയാണ്.
വീതി കുറഞ്ഞ റോഡിലെ മിക്ക സ്ഥലത്തും ഓട മേൽമൂടിയില്ലാതെ തുടരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

