കൊല്ലം ∙ ചവറ കെഎംഎംഎലിനെ നഷ്ടത്തിലാക്കി സ്വകാര്യവൽക്കരിക്കാൻ എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതായി എൻ.കെ പ്രേമചന്ദ്രൻ എംപി ആരോപിച്ചു. ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് യൂണിയൻ (യുടിയുസി) നേതൃത്വത്തിൽ കമ്പനിക്കു മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ പ്രവർത്തനലാഭം കുറഞ്ഞു നഷ്ടത്തിലേക്കു പോകുകയാണ്.
പ്രധാന യൂണിറ്റായ ടിപി യൂണിറ്റ് കഴിഞ്ഞ 3 വർഷത്തിലായി പ്രവർത്തന നഷ്ടത്തിലാണ്. മിനറൽ സെപ്പറേഷൻ യൂണിറ്റിന്റെ ലാഭവും സ്ഥിര നിക്ഷേപത്തിന്റെ പലിശയിനത്തിൽ കിട്ടിയ 17 കോടിയും ആക്രി വിറ്റു കിട്ടിയ വരുമാനവും ചേർത്തിട്ടും 10 കോടി രൂപ മാത്രമാണ് ഈ സാമ്പത്തിക വർഷത്തെ 7 മാസത്തെ ലാഭം.
ക്രമാതീതമായി കൂടുന്ന ഉൽപാദന നഷ്ടവും മാനേജ്മെന്റിന്റെ പിടിപ്പുകേടുമാണു കമ്പനിയെ നഷ്ടത്തിലെത്തിച്ചത്.
രാജ്യത്തിന് അഭിമാനമായി ആരംഭിച്ച സ്പോഞ്ച് പ്ലാന്റ് അടച്ചുപൂട്ടുന്നതിനെക്കുറിച്ചാണ് കമ്പനി ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചർച്ച ചെയ്തതെന്ന് യൂണിയൻ പ്രസിഡന്റ് കൂടിയായ എംപി ആരോപിച്ചു. കഴിഞ്ഞ 9 വർഷക്കാലമായി ഈ യൂണിറ്റ് 180 കോടി രൂപയുടെ സഞ്ചിത നഷ്ടമുണ്ടാക്കിയതായിട്ടാണു കണക്ക്.
വൈസ് പ്രസിഡന്റ് എ.എം സാലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനോജ് മോൻ, അഡ്വ. സി.പി സുധീഷ് കുമാർ, അഡ്വ.
ജസ്റ്റിൻ ജോൺ, വാഴയിൽ അസീസ്, വി.എൻ രാജു, സുരാജ്, സാലു, വിമൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം സി.
ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

