വെള്ളനാട്∙ ലഹരിമരുന്നു വിതരണം നടത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 12 ഗ്രാം എംഡിഎംഎയുമായി 2 പേർ പിടിയിൽ. മലയിൻകീഴ് സ്വദേശിയും ഇപ്പോൾ ശംഖുമുഖത്തു താമസിക്കുന്ന ഷംനുവും(30) വെള്ളനാട് സ്വദേശിയായ പ്രദീപനും(42) ആണ് അറസ്റ്റിലായത്.
ഷംനു മുൻപും സമാനകേസിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലാണ് വെള്ളനാട് വില്ലേജ് ഓഫിസിന് സമീപം റെയ്ഡ് നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

