കോട്ടയം ∙ 14 വർഷങ്ങൾക്കു ശേഷം ‘രക്തരക്ഷസ്സ്’ വീണ്ടും കോട്ടയം നഗരത്തിൽ. കലാനിലയം കൃഷ്ണൻ നായർ 1973ൽ സംവിധാനം ചെയ്ത നാടകം, ‘രക്തരക്ഷസ്സ് ചാപ്റ്റർ വൺ’ എന്ന പേരിൽ 7 മുതൽ നാഗമ്പടം മൈതാനത്ത് പ്രദർശനം ആരംഭിക്കും.
വൈകിട്ട് 6നു മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
തിങ്കൾ മുതൽ വെള്ളി വരെ ദിവസവും 2 ഷോ വീതം പ്രദർശനം (വൈകിട്ട് 6നും 9നും) ഉണ്ടാകും.
ശനി ഞായർ ദിവസങ്ങളിൽ 3 ഷോ (2നു മാറ്റിനി) ഉണ്ടാകും.
കലാനിലയം കൃഷ്ണൻ നായരുടെ മകനും നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറുമായ അനന്തപത്മനാഭൻ ആണു രക്തരക്ഷസ്സ് വേദിയിൽ എത്തിക്കുന്നത്. ഡോൾബി അറ്റ്മോസ് 7.1 ശബ്ദ ക്രമീകരണങ്ങളോടെ ശീതികരിച്ച ഓഡിറ്റോറിയത്തിലാണു പ്രദർശനം.
120ൽ പരം കലാകാരന്മാരും കലാകാരികളും സാങ്കേതിക പ്രവർത്തകരും നാടകത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നു.
ജഗതി എൻ.കെ.ആചാരിയാണു രചന. പാപ്പനംകോട് ലക്ഷമണന്റെ വരികൾക്ക് ദക്ഷിണാമൂർത്തി സംഗീതം നൽകിയിരിക്കുന്നു.
500, 400, 300 എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കലാനിലയം ഓഫിസിലെത്തിയും ഓൺലൈനായും സീറ്റുകൾ ബുക്ക് ചെയ്യാം.
നാടകത്തിന്റെ രണ്ടാം ഭാഗമായ ചാപ്റ്റർ 2 അധികം വൈകാതെ അരങ്ങിലെത്തും. 8714088850, www.arieskalanilayam.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

