തിരുവനന്തപുരം ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്യൂമറേഷൻ ഫോം വിതരണത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ചയും വോട്ടർമാരുൾപ്പെടെ എല്ലാ മേഖലകളിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.
കേൽക്കർ. വോട്ടർമാർ അതീവ ഉത്സാഹത്തോടെയാണ് വീടുകളിലെത്തിയ ബിഎൽഒമാരെ സ്വീകരിച്ചത്.
സംസ്ഥാനത്തുടനീളം ഇന്ന് രാത്രി 8 മണി വരെ ഏകദേശം 8,85,925 പേർക്ക് (3.18%) എന്യൂമറേഷൻ ഫോം വിതരണം ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎൽഒമാരും മുഴുവൻ ഡേറ്റയും അപ്ലോഡ് ചെയ്തിട്ടില്ലെന്നും യഥാർഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
എന്യൂമറേഷൻ ഫോം വിതരണം എത്രയും വേഗത്തിൽ പൂർത്തീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ രാത്രിയിലും ബിഎൽഒമാർ വീടുകളിലെത്തി ഫോം വിതരണം ചെയ്യുമെന്നും ചീഫ് ഇലക്ട്രറൽ ഓഫിസറും ജില്ലാ കലക്ടർമാരും കഴിയും വിധം ബിഎൽഒമാരോടൊപ്പം വീടുകൾ സന്ദർശിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

