തലസ്ഥാനത്തെ മൃഗശാലയിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തുന്നു. മുൻകാലങ്ങളിൽ പ്രവൃത്തിദിവസങ്ങളിൽ ശരാശരി 2000 പേർ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 2500 ആയി ഉയർന്നിട്ടുണ്ട്.
ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ഇത് 10,000 ത്തിൽ നിന്ന് 12,000 ആയാണ് വർധിച്ചിരിക്കുന്നത്. സന്ദർശകരുടെ തിരക്കേറിയതോടെ ടിക്കറ്റ് വഴി ലഭിക്കുന്ന വരുമാനത്തിലും സമാനമായ രീതിയിൽ വർധനയുണ്ടായിട്ടുണ്ട്.
പ്രവൃത്തിദിവസങ്ങളിലെ ശരാശരി വരുമാനം 1.50 ലക്ഷം രൂപയിൽ നിന്ന് 1.75 ലക്ഷം രൂപയായും, അവധി ദിവസങ്ങളിലെ വരുമാനം 2 ലക്ഷം രൂപയിൽ നിന്ന് 2.25 ലക്ഷം രൂപയായും വർധിച്ചു. സെപ്റ്റംബർ 1 മുതൽ 16 വരെയുള്ള കാലയളവിൽ ടിക്കറ്റ് ഇനത്തിൽ പ്രതിദിനം ശരാശരി 1.88 ലക്ഷം രൂപയാണ് സർക്കാരിലേക്ക് ലഭിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് വരെയുള്ള കാലയളവിൽ സന്ദർശക ടിക്കറ്റിൽ നിന്നുമാത്രം 4.5 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. സാധാരണയായി വർഷത്തിൽ ശരാശരി 12 ലക്ഷം ആളുകളാണ് ഇവിടെയെത്താറുള്ളത്.
എന്നാൽ, ഇത്തവണ ആറു ദിവസം നീണ്ടുനിന്ന ഓണക്കാലത്ത് മാത്രം ഏകദേശം 30 ലക്ഷം പേരാണ് മൃഗശാലാ ക്യാംപസ് സന്ദർശിച്ചതെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ ഏകദേശം 9 ലക്ഷത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
അതിനിടയിൽ, മൃഗശാല മറ്റ് സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് യോഗം രംഗത്തെത്തി. ജനറൽ സെക്രട്ടറി അജിതൻ മേനോത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഡയറക്ടർ സുദർശൻ കാർത്തികപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വിളക്കുടി രാജേന്ദ്രൻ, അനിൽ ചേർത്തല, കെ.സുദർശൻ, ബെറ്റിമോൾ മാത്യു എന്നിവർ സംസാരിച്ചു. എന്നാൽ, തിരുവനന്തപുരത്തെ മൃഗശാല മാറ്റുന്നതിന് ഇതുവരെ പ്രത്യേകമായി ഒരു സ്ഥലവും കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.
“മാറ്റുന്നതു സംബന്ധിച്ച് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൃഗങ്ങളെ അവിടെ പാർപ്പിക്കുന്നത് ക്രൂരതയാണ്.
അവയ്ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയിലേക്കു മാറ്റേണ്ടതുണ്ട്. മൃഗശാലയുടെ ഇപ്പോഴത്തെ സ്ഥലത്ത് സർക്കാർ ‘കണ്ണുവച്ചിട്ടുണ്ട്’.
തിരുവനന്തപുരത്തിന് അഭിമാനകരമായ സ്ഥലമാക്കി മാറ്റാനാണ് കണ്ണുവച്ചിരിക്കുന്നത്. ആർക്കും വിൽക്കാൻ വേണ്ടിയല്ല.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

