ആറ്റിങ്ങൽ∙ പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സംയുക്ത ഉദ്യോഗസ്ഥ സംഘം സമർപ്പിച്ച നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പരിശോധിച്ച് പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒക്ക്് നിർദേശം നൽകിയിട്ട് മാസം ഒന്ന് പിന്നിട്ടെങ്കിലും റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് ആക്ഷേപം . ജില്ലാ കലക്ടർ അധ്യക്ഷനായ ജില്ലാ റോഡ് സുരക്ഷാ യോഗത്തിലാണ് എൻഫോഴ്സ്മെന്റ് ആർടിഒക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
സെപ്റ്റംബർ 29 ന് ജില്ലാ കലക്ടറുടെ അസാന്നിധ്യത്തിൽ എഡിഎം അധ്യക്ഷത വഹിച്ച യോഗത്തിലാണ് നിർദേശം നൽകിയത്. ആറ്റിങ്ങലിലെ ഗതാഗത പരിഷ്കരണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയെന്ന ആരോപണം വിവാദങ്ങൾക്ക് ഇടയാക്കിയിട്ടിട്ടുണ്ട്.
ജില്ല കലക്ടറുടെ നിർദേശ പ്രകാരം പൊലീസ്, മോട്ടർ വാഹനവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്തമായി ജൂൺ 16 ന് ആറ്റിങ്ങൽ പട്ടണത്തിലെ വിവിധയിടങ്ങൾ സന്ദർശിച്ച് ചിത്രങ്ങൾ സഹിതം പത്ത് പേജ് വരുന്ന വിശദമായ റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ പൂർണമായി നടപ്പാക്കുന്നതിന് , അത് പരിശോധിച്ച് 10ദിവസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം . എന്നാൽ ഒരുമാസം പിന്നിട്ടിട്ടും ആർടിഒ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചില്ലെന്നാണ് ആക്ഷേപം.
ഉദ്യോഗസ്ഥ സംഘത്തിന്റെ പ്രധാന കണ്ടെത്തലുകളും നിർദേശങ്ങളും
1.
കിഴക്കേ നാലുമുക്ക് – വലിയ ഗതാഗതക്കുരുക്ക് നിറഞ്ഞ ക്രോസ് ജംക്ഷൻ . അയിലം റോഡിൽ നിന്നും പാലസ് റോഡിൽ നിന്നും ദേശീയപാതയിൽ ഇരുവശത്തു നിന്നും വാഹനങ്ങൾ എത്തുന്ന ഇവിടെ 14 ദിശകളിൽ നിന്നുള്ള ’’ട്രാഫിക് ഫ്ലോ’’ ഉണ്ട്.
ജംക്ഷനിൽ വന്നു ചേരുന്ന പാലസ് റോഡ് വൺവേ ആക്കി പുനസ്ഥാപിക്കാൻ റിപ്പോർട്ടിൽ നിർദേശിക്കുന്നു 2. പാലസ് റോഡ്– വീതികുറഞ്ഞ തിരക്കേറിയ റോഡിൽ അനധികൃത പാർക്കിങ് ഒഴിവാക്കണമെന്നും , വൺവേ ആക്കി മാറ്റി പാർക്കിങ് സൗകര്യങ്ങൾ ക്രമീകരിക്കണമെന്നും നിർദേശിക്കുന്നു.
വിപരീത ദിശകളിൽ നിന്ന് രണ്ട് ബസുകൾ കടന്നു വന്നാൽ രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാകുന്നതായും ,ഇത് അപകടം നിറഞ്ഞതാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു
3. ടൗൺ യുപിഎസ് ജംക്ഷൻ – ബിടിഎസ് റോഡ് വൺവേ ആക്കണം, പാർക്കിങ് ക്രമീകരിക്കണം, സ്കൂൾ ജംക്ഷനിലൂടെ കടന്നു പോകുന്ന പാലസ് റോഡ് വൺവേ ആക്കി പുനഃസ്ഥാപിക്കണം
4.
ഗേൾസ് എച്ച് എസ്എസ്. ജംക്ഷൻ– സ്കൂൾ ജംക്ഷൻ കടന്നു പോകുന്ന പാലസ് റോഡ് വൺവേ ആക്കണം 5.
കച്ചേരി ജംക്ഷൻ – ചിറയിൻകീഴ് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ സിഗ്നൽ കാത്തു കിടക്കുന്ന സമയം കുറക്കണം. കിഴക്കേ നാലുമുക്ക് മുതൽ ഗേൾസ് ഹൈസ്കൂൾ ജംക്ഷൻ വരെയുള്ള പാലസ് റോഡും ഗേൾസ് ഹൈസ്കൂൾ ജംക്ഷൻ മുതൽ കച്ചേരി ജംക്ഷൻ വരെയുള്ള ഭാഗവും പൂർണമായും വൺവേ ആക്കണമെന്നും , ടൗൺ യുപിഎസ് ജംക്ഷൻ മുതൽ വീരളം ജംക്ഷൻ വരേയും , ബിടിഎസ് റോഡും വൺവേ ആക്കി മാറ്റണമെന്നും , മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും , സീബ്രാ ലൈനുകൾ പുനസ്ഥാപിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
അടുത്ത ഡിആർസി മീറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കും
ആറ്റിങ്ങൽ∙ അടുത്തു കൂടുന്ന ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിൽ ആറ്റിങ്ങലിലെ ഗതാഗത ക്രമീകരണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആർടിഒ എൻഫോഴ്സ്മെന്റ് അധികൃതർ പറഞ്ഞു.
മോട്ടർ വാഹനവകുപ്പും , പൊലീസും അടക്കമുള്ള സംയുക്ത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി സമർപ്പിച്ചത് സമഗ്രമായ റിപ്പോർട്ടാണെന്ന് എൻഫോഴ്സ്മെന്റ് അധികൃതർ ഉറപ്പിച്ചു പറഞ്ഞു. ഗതാഗത ക്രമീകരണം നടത്തുന്നതിനായി പൊലീസ്, ദേശീയപാത വിഭാഗം, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ സഹകരണം കൂടി ആവശ്യമാണ്.
ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിലെ നിർദേശങ്ങൾ എങ്ങനെ നടപ്പാക്കാം എന്നത് സംബന്ധിച്ച് അവരെ കൂടി ഉൾപ്പെടുത്തി വിഷയം ചർച്ച ചെയ്യും
ഗതാഗത ക്രമീകരണം: വിടാതെ വിവാദങ്ങൾ
ആറ്റിങ്ങൽ∙ പട്ടണത്തിലെ ഗതാഗത ക്രമീകരണം നടപ്പാക്കുന്ന വിഷയത്തിൽ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. ലക്ഷങ്ങളുടെ സാമ്പത്തിക ഇടപെടലുകളുണ്ടെന്ന ആരോപണം അടക്കം മാസങ്ങളായി ഉയർന്നു കേൾക്കുന്നു. 2024 നവംബറിൽ പൊലീസ് പാലസ് റോഡിൽ സ്വകാര്യ ബസുകൾക്ക് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയെങ്കിലും ചിലർ അടിയന്തര യോഗം ചേർന്ന് മണിക്കൂറുകൾക്കകം പരിഷ്കരണം പിൻവലിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

