സംസ്ഥാനത്തെ കര്‍ഷകര്‍ക്കുള്ള നെല്ല് സംഭരണ പ്രോത്സാഹന ബോണസിന്റെ മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നൽകിയ പ്രത്യേക അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍, മുഖ്യമന്ത്രി വി.ഡി.
സതീശൻ നൽകിയ നിർദ്ദേശപ്രകാരമാണ് ഈ തുക അടിയന്തരമായി ലഭ്യമാക്കിയത്. അതേസമയം, നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക തുക നേടിയെടുക്കുന്നതിന്റെ ഭാഗമായി സപ്ലൈകോ പ്രതിനിധികള്‍ ഡെല്ലിയിലേക്ക് തിരിച്ചു.
സംസ്ഥാന ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് ഈ നിർണായക ചര്‍ച്ച. വരുന്ന തിങ്കളാഴ്ച ദില്ലിയിലെത്തുന്ന സംഘം കേന്ദ്ര ഭക്ഷ്യമന്ത്രാലയ ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്തും.
കേന്ദ്ര സര്‍ക്കാരിന്റെ വികേന്ദ്രീകൃത ധാന്യ സംഭരണ സംസ്കരണ വിതരണ പദ്ധതിയുടെ കീഴില്‍, സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും സപ്ലൈകോ മുഖേന ശേഖരിക്കുന്ന നെല്ലിന് നല്‍കേണ്ട കേന്ദ്ര പ്രോത്സാഹന ബോണസ് ഇനത്തില്‍ വലിയ തുക ലഭിക്കാനുണ്ട്.
നിലവില്‍ 300 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നും കുടിശികയായി ലഭിക്കാനുള്ളത്. ഈ തുക എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെടും.
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുണ്ടായിരുന്ന കുടിശിക 713 കോടി രൂപയായിരുന്നു. തുടര്‍ന്ന് സംഭരിച്ച നെല്ലിന്റെ വില ഉള്‍പ്പെടെ ഈ സര്‍ക്കാര്‍ ഇതുവരെ 794.39 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചു.
ഇനി ആകെ 308.69 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ആകെ നല്‍കാനുള്ളത്. ഇതിന്റെ വിതരണ നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

