സംസ്ഥാനത്ത് മഴയുടെ സാന്നിധ്യം അടുത്തയാഴ്ചയും തുടരുമെന്ന് മുന്നറിയിപ്പ്. സെപ്റ്റംബർ 25 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഇതിനിടയിൽ ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിന് മുകളിലായി നിലനിൽക്കുന്ന ശക്തികൂടിയ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ ഇടയുണ്ട്.
ഇതിന്റെ സ്വാധീനഫലമായാണ് കാലാവസ്ഥയിലെ മാറ്റങ്ങൾ. കൂടാതെ, മധ്യ തമിഴ്നാടിനും അതിനോട് ചേർന്ന പ്രദേശങ്ങൾക്കുമായി സമുദ്രനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ മുതൽ 7.6 കിലോമീറ്റർ വരെ ഉയരത്തിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 21, 22 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

