തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാതയിൽ വീണ്ടും അനധികൃതമായി കടത്താൻ ശ്രമിച്ച റേഷൻ അരി പിടികൂടി. കഴക്കൂട്ടം പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ തോതിൽ റേഷൻ അരി പിടിച്ചെടുത്തത്.
പാറശാല സ്വദേശിയുടെ പേരിൽ വന്ന ലോഡാണ് അധികൃതർ പിടികൂടിയത്. ആഷിയ ട്രേഡിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് പിടിച്ചെടുത്ത അരി.
ദേശീയപാത വഴി എറണാകുളം കാലടിയിലെ മില്ലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് നടപടി. ഷഹബാസ് എന്ന പേരിലുള്ള ലോറിയിലാണ് 240 ചാക്ക് അരി കയറ്റി കൊണ്ടുവന്നത്.
സംഭവസ്ഥലത്ത് സിവിൽ സപ്ലൈസ് അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇത് തമിഴ്നാട് റേഷൻ അരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായി, പരിശോധനയ്ക്കായി അരിയുടെ സാമ്പിൾ അധികൃതർ ശേഖരിച്ചു.
ക്വാളിറ്റി കൺട്രോളർ അരി പരിശോധിച്ച ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

