തിരുവനന്തപുരം: റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ വ്യാപക വാഹന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 32,385 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന പൂർത്തിയാക്കിയത്.
2026 സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 15 വരെയുള്ള ഏഴ് ദിവസങ്ങളിലായാണ് പരിശോധന നടന്നത്. ഇതിലൂടെ പിഴയിനത്തിൽ സർക്കാരിന് ലഭിച്ചത് ഒരു കോടി എട്ട് ലക്ഷം രൂപയാണ്.
വിവിധ റോഡുകളിലായി നടത്തിയ പരിശോധനയിൽ വലിയ തോതിലുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കണക്കുകൾ പ്രകാരം സംസ്ഥാന പാതകളിൽ 8,764 നിയമലംഘനങ്ങളും, ദേശീയ പാതകളിൽ 8,441 നിയമലംഘനങ്ങളും രജിസ്റ്റർ ചെയ്തു.
മറ്റ് റോഡുകളിൽ നിന്നുമാത്രം 15,180 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെയും ഭാഗമായി ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

