പത്തനംതിട്ട∙ സുപ്രീം കോടതിയിലും പാർലമെന്റിലും നൽകിയ ഉറപ്പുകൾ ലംഘിച്ച് പി എഫ് പെൻഷൻ അട്ടിമറിക്കാനുള്ള എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ നീക്കങ്ങൾക്ക് തൊഴിൽ മന്ത്രാലയം കൂട്ട് നിൽക്കരുതെന്ന് ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്ത യൂണിയനുകളുടെ ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. തൊഴിലാളികളും മാനേജ്മെന്റും വിഹിതം അടച്ചിട്ടും സംസ്ഥാനങ്ങളിലെ വിവിധ ക്ഷേമ പെൻഷനുകളെക്കാൾ തുച്ചമായ തുകയാണു പി എഫ് പെൻഷനായി നൽകുന്നത്.
ഹയർ ഓപ്ഷൻ പെൻഷനും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
പ്രോറേറ്റോ അടിസ്ഥാനത്തിൽ പെൻഷൻ കണക്കാക്കുന്നതും ചില പി എഫ് ട്രസ്റ്റുകളുടെ പെൻഷൻ അപേക്ഷ നിരസിക്കുന്നതും ദുരൂഹമാണ് തൊഴിലാളികളെ നിരന്തരം ദ്രോഹിക്കുന്ന ഈ പി എഫ് ഓ യുടെ നടപടി അത്യന്ത്യം പ്രതിക്ഷേധാർഹമാണെന്ന് ഐ എൻ റ്റി യു സി യിൽ അഫിലിയേറ്റ് ചെയ്ത യൂണിയനുകളുടെ ജില്ലാ കമ്മിറ്റി യോഗം അപലപിച്ചു. സജി കെ സൈമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അങ്ങാടിക്കൽ വിജയകുമാർ, അഷറഫ് അപ്പാ കുട്ടി, വിശ്വംഭരൻ മലയാപ്പുഴ, ജോർജ് മോഡ , നിഖിൽ ചെറിയാൻ, മനോജ് ഡേവിഡ് കോശി, റെനീസ് മുഹമ്മദ്, ശവുമേൽ മത്തായി , ശിവൻകുട്ടി കെ, മുരളി മേപ്പുറത്ത്, സജി മണിയാർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

