തിരുവനന്തപുരം∙ യുഡിഎഫ് സർക്കാർ ഒപ്പിട്ട വൈദ്യുതി കരാർ റദ്ദാക്കാതിരുന്നെങ്കിൽ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാമായിരുന്നെന്ന് കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി.എസ്.പ്രശാന്ത്.
ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് യൂണിറ്റിനു 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് 25 വർഷത്തേക്ക് ലഭ്യമാക്കാൻ കരാറിലേർപ്പെട്ടിരുന്നു.
തുടർന്ന്, എൽഡിഎഫ് സർക്കാർ ഏഴു വർഷം ഈ കരാറനുസരിച്ച് വൈദ്യുതി വാങ്ങിയെങ്കിലും അത് റദ്ദാക്കി. ആ കരാർ റദ്ദാക്കാതിരുന്നെങ്കിൽ ഈ പ്രതിസന്ധി മറികടക്കാനാകുമായിരുന്നു എന്നും പ്രശാന്ത് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

