ശബരിമല ∙ സുധ പഴയമഠത്തിന്റെ കൈപ്പുണ്യമാണ് അയ്യപ്പ സന്നിധിയിൽ ദേവസ്വം ജീവനക്കാരുടെ ഭക്ഷണത്തിന്റെ രുചിക്കൂട്ട്. പ്രതിദിനം 5000 പേർക്കുള്ള ഭക്ഷണമാണു ദേവസ്വം മെസിൽ ജീവനക്കാർക്കായി ഒരുങ്ങുന്നത്.ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ ശബരിമലയിലെ പാചകത്തിന്റെ ചുമതല ഏൽക്കുന്നത്.
കൊല്ലം, തേവലക്കര, ക്വാളിറ്റി കേറ്ററിങ് സർവീസ് ഉടമയാണു സുധ പഴയമഠം (54) ജീവനക്കാരുടെ മെസിൽ മൂന്നുനേരവും ഭക്ഷണം നൽകുന്നതിനുള്ള കരാർ സുധയാണ് എടുത്തിട്ടുള്ളത്. മുടങ്ങാതെ മൂന്നു നേരവും 5000 പേർക്കു ഭക്ഷണം നൽകേണ്ടതിനാൽ പാചക വിദഗ്ധരായ പുരുഷന്മാർ കരാറെടുക്കാൻ മടിച്ചു നിന്ന സ്ഥാനത്താണു സുധ മുന്നോട്ടുവന്നത്.
തൊഴിലാളികൾക്കൊപ്പം ഏതു നേരവും ഇവർ ഉണ്ടാകും.
ഓരോ കറികൾ ഉണ്ടാക്കുമ്പോഴും സുധയുടെ പാചക നൈപുണ്യം അതിൽ ഉണ്ടാകും. ഇഡലി, ദോശ, ഉപ്പുമാവ് ഇവയിലേതെങ്കിലും ഒന്നാകും പ്രഭാത ഭക്ഷണം.
ഇത്രയും പേർക്ക് ഇഡലിയും ദോശയും ഉണ്ടാക്കേണ്ടതിനാൽ രാത്രി ഉറക്കമില്ല. ഒരു ഭാഗത്ത് അരിയും ഉഴുന്നും അരയ്ക്കുമ്പോൾ മറുഭാഗത്ത് കറികൾ ഉണ്ടാക്കാനുള്ള തയാറെടുപ്പാണു നടക്കുന്നത്. കടല, ഗ്രീൻപീസ്, സാമ്പാർ എന്നിവയാണു പ്രഭാത ഭക്ഷണത്തിനുള്ള കറികൾ.
രാവിലെ 6 മണിയാകുമ്പോഴേക്കും എല്ലാം തയാറാകും.
ഊണിന് അവിയൽ, തോരൻ, പച്ചടി , നാരങ്ങ അല്ലെങ്കിൽ മാങ്ങ അച്ചാർ, തീയൽ എന്നിവയാണു കറികൾ. ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ബിരിയാണി, ഫ്രൈഡ്റൈസ് എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകും.
വൈകിട്ട് കഞ്ഞിയാണ്. അസ്ത്രം, വൻപയർ തോരൻ എന്നിവയാണു കറികൾ.
പ്രമേഹ രോഗികളായ ഉദ്യോഗസ്ഥർക്കു വൈകിട്ടു കഞ്ഞിക്കു പകരം ചപ്പാത്തിയും ഗ്രീൻപീസുമാണു നൽകുന്നത്. ചില ദിവസം മാത്രം ഗ്രീൻ പീസിനു പകരം കടലക്കറി ഒരുക്കും. പൊതു പ്രവർത്തകൻ കൂടിയായ മകൻ സംഗീത് പഴയമഠം എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
കട്ടിൽ കിട്ടാതെ താൽക്കാലിക ജീവനക്കാർ
ശബരിമല ∙ മണ്ഡലപൂജ കഴിഞ്ഞ് നട
അടയ്ക്കാൻ 3 ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴും താൽക്കാലിക ജീവനക്കാർക്കുള്ള കട്ടിൽ എത്തിയില്ല. ദേവസ്വം ബോർഡിൽ 2500 താൽക്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
അരവണ ഡപ്പി വരുന്ന കാർഡ്ബോർഡ് നിലത്തു വിരിച്ചാണ് താൽക്കാലിക ജീവനക്കാർ കിടക്കുന്നത്. ഇവർക്കായി 1000 ഡബിൾ ഡെക്കർ കട്ടിൽ വാങ്ങാൻ ദേവസ്വം ബോർഡ് പദ്ധതിയിട്ടു.
കഴിഞ്ഞ വർഷം ജൂലൈയിൽ 1.30 കോടി രൂപയ്ക്ക് ഭരണാനുമതി നൽകി. ഈ വർഷം ജൂലൈയിൽ ടെൻഡർ വിളിച്ചു.
1.66 കോടി രൂപയ്ക്ക് കോയമ്പത്തൂരിലെ കമ്പനി ടെൻഡർ പിടിച്ചു.
സെപ്റ്റംബർ ഒന്നിന് ദേവസ്വം ബോർഡ് ടെൻഡറിന് അംഗീകാരവും നൽകി. വലിയ തുക ചെലവ് വരുന്ന എല്ലാ പദ്ധതികൾക്കും ഹൈക്കോടതിയുടെ അനുമതി വേണം.
ഇനിയും അതിനുള്ള നടപടികൾ പൂർത്തിയായിട്ടില്ല.കഷ്ടപ്പാട് നിറഞ്ഞ ജോലി നോക്കുന്ന താൽക്കാലിക ജീവനക്കാർക്ക് രാത്രി സുഖമായി ഉറങ്ങാനുള്ള ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. കൃത്യമായി ഇവർക്കു തങ്ങാൻ ഇടമില്ല.
തീർഥാടനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മിക്കപ്പോഴും ഇവർ താമസിക്കുന്ന താൽക്കാലിക ഷെഡിൽ നിന്ന് ഒഴിപ്പിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

