സംസ്ഥാനത്ത് സമാനതകളില്ലാത്ത മാതൃകയായി മറ്റൊരു മരണാനന്തര അവയവദാനം കൂടി നടന്നു. കൊല്ലം സ്വദേശിയായ രാധാകൃഷ്ണൻ പോറ്റിയുടെ അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്യാൻ തീരുമാനിച്ചത്.
രണ്ട് കിഡ്നികളും ലിവറും ഉൾപ്പെടെയുള്ള നിർണായകമായ അഞ്ച് അവയവങ്ങളാണ് ഇദ്ദേഹത്തിലൂടെ ദാനം ചെയ്യുന്നത്. സമൂഹത്തിന് വലിയൊരു സന്ദേശം നൽകിക്കൊണ്ട് ആറുപേർക്ക് പുതുജീവൻ സമ്മാനിച്ചാണ് രാധാകൃഷ്ണൻ പോറ്റി യാത്രയാകുന്നത്.
ദാനം ചെയ്യുന്ന അവയവങ്ങളിൽ ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും ഈ വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്ക് അതിവേഗം എത്തിക്കുന്നതിനായി ഗ്രീൻ കൊറിഡോർ സംവിധാനം ഒരുക്കുമെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ മാസം 21-ാം തീയതിയാണ് രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയുണ്ടായി.
മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

