കാസർകോട് ജില്ലയിലെ കസബ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ തൊഴിലാളികൾക്ക് ലഭിച്ചത് വലിയ ചാകര. കടലിൽ പോയി വെള്ളിയാഴ്ച വൈകിട്ട് തിരിച്ചെത്തിയ വള്ളങ്ങളിൽ നിറയെ മത്തിയാണ് ലഭിച്ചത്.
അതേസമയം, കേരള മറൈൻ ഫിഷറീസ് റഗുലേഷൻ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ധീവരസഭ ജില്ലാ കമ്മിറ്റി രംഗത്തെത്തി. കർണാടക സംസ്ഥാനത്തുനിന്നുള്ള ബോട്ടുകൾ കേരള തീരത്ത് നടത്തുന്ന നിയമവിരുദ്ധ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി കർശന നടപടികൾ വേണമെന്നാണ് സംഘടനയുടെ ആവശ്യം.
നിലവിലുള്ളതുപോലെ പിഴയീടാക്കി വിട്ടയയ്ക്കുന്നതിനുപകരം, ഇത്തരം നിയമവിരുദ്ധ ബോട്ടുകൾ പൂർണ്ണമായി പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനുള്ള നിയമപരമായ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്ന് ധീവരസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം യു.എസ്.ബാലൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.സുരേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.രവീന്ദ്രൻ, ജില്ലാ ട്രഷറർ എസ്.സോമൻ, കെ.സാമിക്കുട്ടി തൈക്കടപ്പുറം, കെ.സുനിൽ, ബാലദാസൻ, പി.വി.മുരളീധരൻ മുട്ടത്ത്, മുട്ടത്ത് ദാമോദരൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

