റാന്നി ∙ രൂക്ഷമായ പാചകവാതക പ്രതിസന്ധി പരിഹരിക്കുവാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എംപി. സർക്കാരുകൾ നിസംഗത പാലിക്കുന്നത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഭക്ഷണശാലകളെല്ലാം അടച്ചുപൂട്ടുകയാണ്. പാചക വാതകത്തിനായി വീട്ടമ്മമാർ നെട്ടോട്ടം ഓടുകയാണ്.
വീട്ടമ്മമാരുടെ ദുരിതം കാണുവാൻ അധികാരികൾ തയാറാകുന്നില്ല. തിരഞ്ഞെടുപ്പ് കാലമായിട്ടും സർക്കാരുകൾ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
ഈസ്റ്റർ – വിഷു ആഘോഷങ്ങൾ അടുത്തു വരുമ്പോൾ പാചക വാതകം ഇല്ലാതെ വരുന്നത് വീടുകളിൽ വലിയ ദുരിതം ഉണ്ടാക്കും.
ഹോട്ടലുകൾ അടച്ചുപൂട്ടുമ്പോൾ നൂറുകണക്കിനാളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാഹചര്യം മനസ്സിലാക്കി കർശന നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രജീവ് താമരപ്പള്ളി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ എ.
ഷംസുദ്ദീൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുറഹ്മാൻ, സ്ഥാനാർഥി പഴകുളം മധു, സനോജ് മേമന, സജി നെല്ലുവേലിൽ, സമദ് മേപ്രത്ത്, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ആരോൺ ബിജിലി പനവേലി, ഡിസിസി ഭാരവാഹികളായ ടി.കെ.
സാജു, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, സതീഷ് കെ.പണിക്കർ, ലിജു ജോർജ്, കാട്ടൂർ അബ്ദുൾ സലാം, ജി. സതീഷ് ബാബു, രാജു മരുതിക്കൽ, പ്രകാശ് തോമസ്, സിബി താഴത്തില്ലത്ത്, പി.കെ.
മോഹൻരാജ്, തോമസ് അലക്സ്, സി.കെ. ബാലൻ, സാംജി ഇടമുറി, അനിത അനിൽകുമാർ, ഫ്രെഡി ഉമ്മൻ, അനി വലിയകാല തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

